HOME
DETAILS

കുത്തിയതോട് കടത്തുവഞ്ചി നിലച്ചു: നൂറു കണക്കിന് യാത്രക്കാര്‍ ദുരിതത്തില്‍

  
backup
September 18 2017 | 03:09 AM

%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf


മാള: കുണ്ടൂര്‍ കുത്തിയതോട് കടത്തുവഞ്ചി നിലച്ചതോടെ ജനങ്ങള്‍ ദുരിതത്തിലായി. അര നൂറ്റാണ്ടിലേറെക്കാലമായി നിലനിന്നിരുന്ന കടത്തുവഞ്ചിയാണ് 17 ദിവസം മുന്‍പ് നിലച്ചത്. ഇതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. വേനല്‍ക്കാലത്ത് നൂറിലേറെ യാത്രക്കാരും മഴക്കാലത്ത് അറുപതോളം യാത്രക്കാരുമാണ് ഓരോ ദിവസവും കടത്തുവഞ്ചിയെ ആശ്രയിക്കുന്നത്.
ആലുവ, എറണാകുളം, അങ്കമാലി, പറവൂര്‍, മാഞ്ഞാലി, ചേന്ദമംഗലം തുടങ്ങിയിടങ്ങളിലേക്കും ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളജിലേക്കും മറ്റനവധി സ്ഥാപനങ്ങളിലേക്കുമുള്ള യാത്രക്കാര്‍ കടത്തുവഞ്ചിയെ ആശ്രയിച്ചാണ് യാത്ര ചെയ്തിരുന്നത്. വിവിധ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും കൂലിവേലക്കാരുമടക്കമുള്ള യാത്രക്കാരും ആശ്രയിച്ചിരുന്ന കടത്തുവഞ്ചിയാണ് ഇവിടത്തേത്.
കടത്തുവഞ്ചി ഇല്ലാതായതോടെ രണ്ട് കിലോമീറ്ററിലധികം നടന്ന് കണക്കന്‍കടവിലെത്തി ബസ് കാത്ത് നില്‍ക്കേണ്ട അവസ്ഥയാണ്. നടന്നു തളരുന്നതിനൊപ്പം സമയനഷ്ടവും അധികചെലവും ഇതുമൂലം ഉണ്ടാകുന്നു. വൈകിട്ട് തിരിച്ചെത്തുമ്പോഴാണ് കൂടുതല്‍ ദുരിതമാകുന്നത്. യാത്രക്കാര്‍ ഓരോരുത്തരും അഞ്ചുരൂപ പ്രകാരമാണ് വഞ്ചിക്കാരന് കൂലി നല്‍കിയിരുന്നത്. വഞ്ചിക്കാരന്‍ ഈ തുക 10 രൂപയാക്കി വര്‍ധിപ്പിച്ചതോടെ പ്രശ്‌നമായി. കുറഞ്ഞ വരുമാനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താങ്ങാനാകാത്ത സംഖ്യയാണിതെന്ന് പറഞ്ഞ് വഞ്ചിക്കാരനോട് തര്‍ക്കിച്ചു. ഇതോടെയാണ് കടത്തുവഞ്ചിയുടെ സഞ്ചാരം നിലച്ചത്.
മഴക്കാലമായതോടെ ശരാശരി 6000 രൂപയാണ് കടത്തുവഞ്ചിക്കാരന് വരുമാനമായി ലഭിച്ചത്. ഇതാണ് കടത്തുകൂലി കൂട്ടാന്‍ കടത്തുകാരന്‍ തീരുമാനിച്ചത്. പഞ്ചായത്തിന് കടത്തുവഞ്ചി സര്‍വീസ് നടത്താമെന്നും എന്നാല്‍ ഒരുപൈസ പോലും ഇതിനായി ചെലവഴിക്കാന്‍ പഞ്ചായത്തിന് അനുമതി ഇല്ലെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിര നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago