HOME
DETAILS

ദുര്‍ഗന്ധ പൂരിതമായി ക്ഷേത്രനഗരം പാരയായത് കുടുംബശ്രീയെ പിരിച്ചുവിട്ടത്

  
backup
September 18 2017 | 03:09 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a8%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87


ഗുരുവായൂര്‍: പാതയോരങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞുകൂടി ഗുരുവായൂര്‍ നഗരം ചീഞ്ഞു നാറുകയാണ്. പ്രധാന റോഡുകളിലും ഇടവഴികളിലുമെല്ലാം മാലിന്യം. നിസഹായരായി നഗരസഭാ സാരഥികളും. പ്ലാസ്റ്റിക് നിരോധന മേഖലയാണെങ്കിലും പ്ലാസ്റ്റിക് ക്യാരി ബാഗുകളിലും പ്ലാസ്റ്റിക് ചാക്കുകളിലും നിറച്ചാണ് മാലിന്യം പാതയോരങ്ങളില്‍ തള്ളുന്നത്. വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് സംസ്‌കരണ ശാലകളില്‍ എത്തിച്ചിരുന്ന കുടുംബശ്രീയെ മാസങ്ങള്‍ക്കു മുമ്പ് മുന്നറിയിപ്പൊന്നും കൂടാതെ ഈ ജോലിയില്‍ നിന്നും നഗരസഭ വിലക്കിയതാണ് നഗരത്തിലും ട്രഞ്ചിങ് ഗ്രൗണ്ടിലും മാലിന്യം നിറയാന്‍ ഇടയാക്കിയത്.
നൂറ് രൂപ ഈടാക്കിയാണ് കുടുംബശ്രീ ഓരോ വീടില്‍ നിന്നും ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് വാങ്ങി സംസ്‌കരണശാലയില്‍ എത്തിച്ചിരുന്നത്. ഈ സമയത്ത് ഗുരുവായൂര്‍ നഗരം എതാണ്ട് മാലിന്യമുക്തമായിരുന്നു. എന്നാല്‍ നഗരസഭ ഈ ഉദ്യമത്തില്‍ നിന്നും കുടുംബശ്രീയെ പിന്‍വലിച്ചതോടെ നഗരം മാലിന്യപൂരിതമായി. മാലിന്യം സംസ്‌കരിക്കാനായി എണ്ണൂറു രൂപ ഈടാക്കി കളിമണ്ണില്‍ തീര്‍ത്ത പോട്ട്കംമ്പോസ്റ്റ് നഗരസഭ വില്‍പന നടത്തിയെങ്കിലും അതെല്ലാം ഫ്‌ളാറ്റുകളിലും വീടുകളിലും അലങ്കാരവസ്തു മാത്രമായി.
നാട്ടുകാര്‍ നഗരസഭയോടുള്ള പ്രതിഷേധമെന്നോണം നഗരത്തിന്റെ നാനാ മേഖലകളിലും മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങി. അടുത്തുള്ള ചാവക്കാട് നഗരസഭയിലെയും അടുത്ത പഞ്ചായത്തുകളിലേയും ആളുകള്‍ പോലും വാഹനങ്ങളില്‍ ഗുരുവായൂരിലെത്തി മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങി. ക്ഷേത്രങ്ങളില്‍ തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ മാലിന്യം പതിന്മടങ്ങ് ഇരട്ടിയായി വര്‍ധിച്ചു. ലോഡ്ജുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും കല്യാണമണ്ഡപങ്ങളില്‍ നിന്നും മാലിന്യം റോഡുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. നഗരസഭയും കണ്ടിജന്റ് ജീവനക്കാരും മാലിന്യത്തില്‍ കുരുങ്ങി ശ്വാസം മുട്ടി.
മാലിന്യം റോഡുകളില്‍ നിന്നും നീക്കം ചെയ്യുന്നതിനായി നിരവധി ജീവനക്കാരെ നിയോഗിക്കുക വഴി ലക്ഷങ്ങള്‍ നഷ്ടം വരുത്തി. മാലിന്യം ഇടുന്നവരെ പിടികൂടുന്നതിനായി ജീവനക്കാരുമായി നഗരസഭയുടെ വാഹനങ്ങള്‍ നിരത്തില്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഇതുവഴി നഷ്ടം വേറെയും.
ചുരുക്കത്തില്‍ മാലിന്യ നീക്കത്തില്‍ കുടുംബശ്രീയെ പിന്‍വലിച്ചത് നഗരസഭക്ക് കനത്ത പ്രഹരവും ലക്ഷങ്ങളുടെ നഷ്ടവും വരുത്തി. മാലിന്യത്തിന്റെ ആധിക്യത്തില്‍നിന്ന് മോചനം നേടുമെന്ന ഘട്ടം വരെയെത്തിയ ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗണ്ട് പഴയതിലും ശോചനീയമായി.
അധികാരത്തില്‍ കയറിയ ദിവസം 18 മാസം കൊണ്ട് ട്രഞ്ചിങ് ഗ്രൗണ്ട് ഫുട്‌ബോള്‍ ഗ്രൗണ്ട് ആക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ അതു മറന്ന മട്ടാണ്. മാലിന്യ പ്രശ്‌നം പഴയതിലും രൂക്ഷമായി ചെയര്‍മാന്‍ സ്ഥാനത്തെ പോലും ബാധിക്കുമെന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണെന്നറിയുന്നു. ഇനിയെങ്കിലും നഗരസഭ നയം തിരുത്തുമെന്നുള്ള പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  15 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago