HOME
DETAILS

റോഹിംഗ്യകള്‍ക്കു പിന്തുണ; ബി.ജെ.പി ന്യൂനപക്ഷ വിഭാഗം വനിതാ നേതാവിനെ പുറത്താക്കി

  
backup
September 18 2017 | 03:09 AM

bjp-suspends-its-triple-talaq-face-for-supporting-rohingyas

ഗുവാഹതി:  റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചതിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പി പുറത്താക്കി. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബേനസീര്‍ അര്‍ഫാനെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിക്കുവേണ്ടി ശക്തമായ പ്രചാരണം നടത്തിയ നേതാവായിരുന്നു ബേനസീര്‍.

മ്യാന്‍മാര്‍ സര്‍ക്കാരിന്റെ റോഹിംഗ്യന്‍ നിലപാടിനെതിരെ സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ പങ്കടുക്കാന്‍ ആവശ്യപ്പെട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ബേനസീറിന് വിനയായത്. ഗുവാഹതി കേന്ദ്രമായ യുണൈറ്റഡ് മൈനോറിറ്റി ഫോറം എന്ന സംഘടനയാണ് ഉപവാസം സംഘടിപ്പിച്ചത്.

റോഹിംഗ്യന്‍ വിഷയത്തില്‍ ഇട്ട പോസ്റ്റ് തന്റഎ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്ന് ബേനസീര്‍ പ്രതികരിച്ചു. വ്യക്തിപരമായി ഇത്തരം അക്രമങ്ങളെ താന്‍ പിന്ുണക്കുന്നില്ല. എന്നാല്‍ പാര്‍ട്ടി നേതാവ് രഞ്ജിത് ദാസ് തനിക്കെതിരായ നിലപാടാണ് സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

 ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നതിനെത്തുടര്‍ന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ ബേനസീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വിശദീകരണം ആവശ്യപ്പെട്ട് കത്തു നല്‍കുകയായിരുന്നു. എന്നാല്‍ വിശദീകരണവും മാപ്പപേക്ഷയും നല്‍കിയിട്ടും പാര്‍ട്ടി തന്നെ പുറത്താക്കുകയായിരുന്നുവെന്ന് ബേനസീര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

എന്‍ജിനീയറായ ബേനസീര്‍ 2012 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  15 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago