HOME
DETAILS

വ്യാജഡോക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍ പിടിയിലായത് നിരവധി കേസിലെ പ്രതികള്‍

  
backup
September 18 2017 | 03:09 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d



കൊല്ലം: ചാത്തന്നൂരില്‍ വ്യാജഡോക്ടര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ യുവതിയും കൂട്ടാളികളേയും സമാനമായ തട്ടിപ്പുകള്‍ നടത്തിയെന്ന് സൂചന.
തട്ടിപ്പുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി കേസില്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.
പരവൂര്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ഇന്നു കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തശേഷം പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ സമാനമായ രീതിയുള്ള കൂടുതല്‍ കേസുകള്‍ തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
വശീകരിച്ച് പണം തട്ടിയ തഴുത്തല ഇബി മന്‍സിലില്‍ ഇബി ഇബ്രാബിം എന്ന നിയ(35), കൂട്ടാളികളായ കിളിമാനൂര്‍ പാപ്പാലപുത്തന്‍വീട്ടില്‍ വിദ്യ(25), ഇടവ ജിജിന്‍ മന്ദിരത്തില്‍ വിജയകുമാര്‍(55)എന്നിവരാണ് കഴിഞ്ഞ ദിവസം പാരിപ്പള്ളി പൊലിസിന്റെ പിടിയിലായത്.
മൂന്ന് വിവാഹം കഴിച്ചിട്ടുള്ള ഇബി ഇബ്രാഹിമിന്റെ പേരില്‍ ആറ് പൊലിസ് സ്റ്റേഷനുകളിലായി പത്തിലധികം കേസുകള്‍ നിലവിലുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍കോളജ്, വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷനുകളിലെ കേസുകളില്‍ ഇബിയുടെ മാതാവും സഹോദരികളും പ്രതികളാണ്. മോഷണക്കേസില്‍ ഇബിയെ കായംകുളം കോടതി ശിക്ഷിച്ചിട്ടുണ്ട്.
ഫിസിയോതെറാപ്പി കോഴ്‌സ് പഠിക്കാന്‍ പോയ ഇബി പിന്നീട് ഡോക്റ്റര്‍ ചമയുകയായിരുന്നു. രണ്ടാംപ്രതി വിദ്യ പേട്ട പൊലിസ് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസില്‍ പ്രതിയാണ്.
ഇരുവരും ജയിലില്‍ കിടന്നപ്പോഴാണ് പരസ്പരം പരിചയപ്പെട്ടത്. പാരിപ്പള്ളിയിലെ വ്യാപാരസ്ഥാപന ഉടമയെ വഞ്ചിച്ച് പത്ത് ലക്ഷം തട്ടിയ സംഭവത്തിലാണ് ഇവര്‍ പിടിയിലായത്.
വ്യാപാരസ്ഥാപന ഉടമയുടെ സുഹൃത്തും മൂന്നാംപ്രതിയുമായ വിജയകുമാര്‍ വഴിയാണ് തട്ടിപ്പ് അരങ്ങേറിയത്.
പരാതിക്കാരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ബ്യൂട്ടി ലേസര്‍ ട്രീറ്റ്‌മെന്റ് നടത്താനെന്ന പേരില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ ഇബി വാടകയ്ക്ക് ചോദിച്ചു. കെട്ടിടം നല്‍കാമെന്ന് സമ്മതിച്ചപ്പോള്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി.
ലേസര്‍ ട്രീറ്റ്‌മെന്റ് മെഷീന്‍ വാങ്ങാന്‍ 25 ലക്ഷം രൂപ വേണമെന്നും അതില്‍ 10 ലക്ഷം രൂപ പരാതിക്കാരന്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. പലപ്പോഴായി എട്ട് ലക്ഷം രൂപ ഇയാളില്‍ നിന്ന് ഇബി കൈക്കലാക്കി. തുടര്‍ന്ന് സ്ഥാപനത്തിലെ നഴ്‌സ് ആണെന്ന് പറഞ്ഞെത്തിയ വിദ്യയും ഒരുലക്ഷം രൂപ കൈക്കലാക്കി. പിന്നീട് ഇയാളുമായി ബിസിനസ് ആവശ്യങ്ങള്‍ക്കെന്നപേരില്‍ പലയിടങ്ങളിലും ഇരുവരും സഞ്ചരിച്ചു.
ഇതിനിടയില്‍ അദ്ദേഹവുമായുള്ള പല ഫോട്ടോകളും എടുത്തു. ഈ ഫോട്ടോകള്‍ സോഷ്യല്‍മീഡിയകള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പരാതിക്കാരന്‍ കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.
ഇബി കോടിക്കണക്കിന് രൂപയുടെ വസ്തുവകകള്‍ ഇത്തരത്തില്‍ സമ്പാദിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരുടെ വലയില്‍ കുടുങ്ങി നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. കേസില്‍ സഹായിച്ച അഭിഭാഷകനും കബളിപ്പിക്കലിന് ഇരയായിട്ടുണ്ട്.
മാനഹാനി ഭയന്ന് ആരും പരാതിപ്പെടാത്തതിനാല്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയുന്നില്ലെന്ന് പൊലിസ് പറഞ്ഞു.
പരവൂര്‍ സി.ഐ എസ്. ഷെരീഫ്, പാരിപ്പള്ളി എസ്‌ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇബിയുടെ വീട്ടില്‍ റെയ്ഡ് നടത്തി ലാപ്‌ടോപ്പ്, പെന്‍ഡ്രൈവുകള്‍, നിരവധി പാസ്ബുക്കുകള്‍, വലിയ അളവില്‍ സ്വര്‍ണം വാങ്ങിയതിന്റെ രസീതുകള്‍ തുടങ്ങി നിരവധി രേഖകള്‍ കണ്ടെടുത്തിരുന്നു.
കിളിമാനൂര്‍ സ്വദേശിയായ രണ്ടാംപ്രതി വിദ്യ ആദ്യവിവാഹവും അതില്‍ കുട്ടിയുണ്ടെന്ന വിവരവും മറച്ചുവച്ച് മാവേലിക്കര സ്വദേശിയെ വിവാഹം ചെയ്ത് കഴിഞ്ഞു വരുന്നതിനിടെയാണ് അറസ്റ്റിലായത്.
ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ ജനാര്‍ദ്ദിന്റെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  12 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  12 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago