കനത്തമഴ: ചുരത്തിലെ ഏഴാം വളവ് റോഡില്‍ ടാര്‍ ഒലിച്ചുപോയി
താമരശേരി: രണ്ടുദിവസമായി തുടരുന്ന കനത്തമഴയെ തുടര്‍ന്ന് താമരശേരി ചുരം റോഡിലെ ഏഴാം വളവില്‍ റോഡിലെ ടാര്‍ ഒലിച്ചുപോയി. വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ഇതേത്തുടര്‍ന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം രാത്രി മരം വീണതിനെ തുടര്‍ന്ന് ചുരം വഴിയുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കിയിരുന്നു. ചിലയിടങ്ങളില്‍ ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടിയെന്ന അഭ്യൂഹം പരന്നു. നേരത്തെ തകര്‍ന്ന ചുരത്തിലെ ആറ്, ഏഴ് വളവുകളിലേക്ക് വെള്ളമൊഴുകിയതാണ് റോഡ് കൂടുതല്‍ തകരാന്‍ കാരണം.
ചുരത്തിലെ വളവുകളില്‍ ഇന്റര്‍ലോക്ക് പതിക്കണമെന്ന ചുരം സംരക്ഷണ സമിതിയുടെ വാദങ്ങള്‍ ഇതോടെ ശക്തിപ്പെടുകയാണ്. ദേശീയപാതാ വിഭാഗം ചുരത്തിലെ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ചുരം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരാണ് പലപ്പോഴും റോഡിലെ ചെറിയ കുഴികളും മറ്റും അടക്കുന്നത്. ചുരത്തിലെ പലഭാഗങ്ങളില്‍ നിന്നു മലവെള്ളം താഴേക്കു പതിക്കുന്നതിനാല്‍ ഇതിന്റെ തീവ്രത വര്‍ധിക്കും.
ഈ സാഹചര്യത്തില്‍ ചുരംറോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് താല്‍ക്കാലിക ടീമിനെ നിയോഗിക്കാന്‍ കലക്ടര്‍ പൊതുമരാമത്ത് വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗങ്ങള്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് കക്ടറുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ആഴ്ച മലവെള്ളപ്പാച്ചിലില്‍ കനത്ത നാശനഷ്ടം സംഭവിച്ച അടിവാരം പൊട്ടിക്കയ് പ്രദേശത്ത് വീണ്ടും കനത്ത മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. പൊട്ടിക്കയ് പുഴ കരകവിഞ്ഞൊഴുകി. പുഴയോരത്തുള്ളവരെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 15 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 15 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 15 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 15 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 15 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 15 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 15 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 15 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 15 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 15 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 15 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 15 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 15 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 15 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 15 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 15 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്കി സര്‍ക്കാര്‍
Kerala
• 15 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 15 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍