ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 26 ലേക്ക് മാറ്റി
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സിനിമാ താരം ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സെപ്റ്റംബര്‍ 26ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച അതേ ബെഞ്ചു തന്നെയാണ് ഇത്തവണയും പരിഗണിക്കുന്നത്. ഹൈക്കോടതി കഴിഞ്ഞ രണ്ടു തവണ ജാമ്യാപേക്ഷ നിരസിച്ച സാഹചര്യത്തില്‍ എന്തുമാറ്റമുണ്ടായെന്ന് വ്യക്തമാക്കി വിശദീകരണം നല്കാന് സിംഗിള്‍ ബെഞ്ച് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ക്കും എ.ഡി.ജി.പി സന്ധ്യയ്ക്കുമെതിരേ ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. തനിക്കെതിരേ വ്യക്തിപരമായ വിരോധം ഉള്ളവരാണ് പല ആരോപണത്തിനും പിന്നില്‍. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ള ശത്രുക്കള്‍ തനിക്കെതിരേ വ്യാജ പ്രചാരണം നടത്തി. തന്റെ വിവാഹ മോചന ഹരജിയില്‍ പരാമര്‍ശിച്ചിട്ടുള്ള പരസ്യ ചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോന് മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വരാന്‍ പ്രയത്നിച്ചിട്ടുണ്ട്. ശ്രീകുമാര്‍ മേനോന്റെ ആദ്യ സിനിമയുടെ നിര്‍മാണത്തില്‍നിന്ന് മുംബൈ ഗ്രൂപ്പ് പിന്മാറിയത് താന്‍ നിമിത്തമാണെന്ന ധാരണയില്‍ അയാള്‍ക്ക് ശത്രുതയുണ്ട്.
തന്റെ ആദ്യഭാര്യയായ നടിക്ക് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലുള്ള എ.ഡി.ജി.പിയുമായി അടുപ്പമുണ്ട്. കേസിന്റെ ചുമതലയുള്ള ദിനേന്ദ്ര കശ്യപിനെ ഒതുക്കിയാണ് അന്വേഷണം നടത്തിയതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു. ദിനേന്ദ്ര കശ്യപ് തന്നെ കണ്ടിട്ടുപോലുമില്ല. അടുത്ത ദിവസം റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാമലീല ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കായി അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. ഇവയുടെ മൊത്തം ചെലവ് 50 കോടിയിലേറെ രൂപ വരും. ഇതുള്‍പ്പെടെയുള്ള പ്രൊജക്ടുകളെ ജയില്‍ ജീവിതം ബാധിക്കും.
അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ദിലീപ് കഴിഞ്ഞ ദിവസം നല്കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ഗാന്ധി
Kerala
• 12 days agoയുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്
uae
• 12 days agoവനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം
latest
• 12 days agoസാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി
Kerala
• 12 days agoജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം
Kuwait
• 12 days agoഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 12 days agoവിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു
Kerala
• 12 days agoഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു
uae
• 12 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല
National
• 12 days agoതാമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ
latest
• 12 days agoഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി
Kerala
• 12 days agoരാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം
uae
• 12 days agoതെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം
Kerala
• 12 days agoമസ്കത്തില് ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി
oman
• 12 days agoവാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു
National
• 12 days ago'ജി സുധാകരന് പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍
Kerala
• 12 days agoകണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്കി സര്‍ക്കാര്‍
Kerala
• 12 days agoക്ഷേമപെന്ഷന് തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു
Kerala
• 12 days agoഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി
- തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങളില്‍ കനത്ത ജാഗ്രത
- ഫ്ളൈ ഓവറില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍