HOME
DETAILS

ഭൂമിയില്ല, പൊതുശ്മശാനത്തില്‍ അനുമതിയുമില്ല; ദലിതന്റെ മൃതദേഹം സംസ്‌കരിച്ചത് കോഴിക്കോട്ട്

  
backup
September 20 2017 | 01:09 AM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%b6%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4

മുക്കം: അപകടത്തില്‍ മരിച്ച ദലിതനെ സംസ്‌കരിക്കുന്നതിന് പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുശ്മശാനം അനുവദിക്കാത്തതില്‍ വ്യാപക പ്രതിഷേധം. കാരശ്ശേരി ചോണാട് സ്വദേശിയായ ഭാസ്‌ക്കരനാണ് ഇന്നലെ രാവിലെ മുക്കം ബസ് സ്റ്റാന്‍ഡ് പരിസരത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഇയാള്‍ക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ പഞ്ചായത്തിലെ ഓടത്തെരുവില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ശ്മശാനം പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ജനറേറ്ററില്ലാത്തതിനാല്‍ പഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് വൈദ്യുതി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയായിരുന്നു. ഇതോടെ കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
എം.ഐ ഷാനവാസ് എം.പി അനുവദിച്ച 35 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കഴിഞ്ഞ ഭരണസമിതി ഗ്യാസ് ശ്മശാനം യാഥാര്‍ഥ്യമാക്കിയത്. എന്നാല്‍ ഉദ്ഘാടനം നടന്ന് ഒന്നര വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറായില്ലെന്ന് സമരക്കാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ഗ്യാസ് ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചുകൊണ്ടിരിക്കെ വൈദ്യുതി മുടങ്ങുകയും മൃതദേഹം പൂര്‍ണമായും ദഹിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു.
വൈദ്യുതി മുടങ്ങുമ്പോള്‍ ഉപയോഗിക്കാന്‍ ജനറേറ്ററില്ലാത്തതായിരുന്നു പ്രശ്‌നം. ഇതോടെ പഞ്ചായത്ത് അധികൃതര്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ അനുമതി കൊടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.
ജനറേറ്റര്‍ സ്ഥാപിച്ച് ഉടന്‍തന്നെ ശ്മശാനം തുറന്നുകൊടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഉപരോധത്തിന് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സലാം തേക്കുംകുറ്റി, സെക്രട്ടറി എം.ടി സൈദ് ഫസല്‍, വി.പി നിസാം, ഗസീബ് ചാലൂളി, ശിഹാബ് കറുത്തപറമ്പ്, പി.പി ശിഹാബ്, കെ.എം അഷ്‌റഫലി, വി.പി അനീസ്, ഷഫീഖ് കാരശ്ശേരി, മന്‍സൂര്‍ തലാപ്പില്‍, റിഷാദ് ആറ്റുപുറം, മുനീര്‍ ആലുങ്ങല്‍ നേതൃത്വം നല്‍കി. മുക്കം അഡിഷണല്‍ എസ്.ഐ ജോയി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ. കോയ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടു മാസത്തിനുള്ളില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തി പൊതുശ്മശാനം തുറന്നുകൊടുക്കാമെന്നുള്ള രേഖാമൂലമുള്ള ഉറപ്പിലാണ് ഉപരോധസമരം അവസാനിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  14 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago