മുകുളം: സ്‌കൂള്‍തല യോഗങ്ങള്‍ 30നകം നടത്തണം
കണ്ണൂര്‍: മുകുളം പദ്ധതിയുടെ ഭാഗമായി പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കായി സബ്ജില്ലാ തലത്തില്‍ വിഷയാധിഷ്ഠിത ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എട്ട് മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികളില്‍ പഠന പിന്നാക്കാവസ്ഥ കണ്ടെത്തി ആവശ്യമായ കുട്ടികള്‍ക്കാണ് ക്യാംപുകള്‍ നടത്തുക.
മുകുളം പദ്ധതിയുടെ സ്‌കൂള്‍തല യോഗങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ അധ്യക്ഷതയില്‍ 30നകം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പഠനപുരോഗതി അവലോകനം, സ്‌കൂള്‍ അക്കാദമിക, ഭൗതിക സൗകര്യ വികസന പദ്ധതികളുടെ പുരോഗതി, ഏറ്റെടുക്കേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും.
ഈ അധ്യയന വര്‍ഷം നവംബര്‍, ഫെബ്രുവരി മാസങ്ങളിലും ഇത്തരം യോഗങ്ങള്‍ നടക്കും. പ്രതിമാസ ക്ലാസ് പി.ടി.എ യോഗങ്ങള്‍ ചേര്‍ന്ന് അതത് ഘട്ടങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് യോഗം നിര്‍ദേശിച്ചു. സ്‌കൂള്‍തല പ്രത്യേകപഠന പോഷണ പരിപാടി എന്ന നിലയില്‍ അഞ്ചു രൂപ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണം നല്‍കുന്നതി ന് പദ്ധതിയില്‍ തുക അനുവദിക്കും. വിദ്യാഭ്യാസ വകുപ്പ്, ആര്‍.എം.എസ്.എ, എസ്.എസ്.എ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി മുകുളം പദ്ധതി ഏകോപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
യോഗത്തില്‍ കെ.പി ജയബാലന്‍, കെ. പ്രഭാകരന്‍, കെ.എം കൃഷ്ണദാസ്, സി.ഐ വത്സല, പി.ഐ സുഗുണന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."