HOME
DETAILS
MAL
മിസൈല്‍ ആയുധശേഷി ശക്തിപ്പെടുത്തും: ഇറാന്
backup
September 23 2017 | 01:09 AM
തെഹ്റാന്: യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഭീഷണിയെ വെല്ലുവിളിച്ച് ഇറാന്. ഇറാന് മിസൈല്‍ശേഷി ശക്തിപ്പെടുത്തുമെന്നും അതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും പ്രസിഡന്റ് ഹസന് റൂഹാനി വ്യക്തമാക്കി. തെഹ്റാനില്‍ നടന്ന സൈനിക പരേഡില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റൂഹാനി.
സൈനിക സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത് ഇറാന് നിര്‍ത്തില്ല. തങ്ങളുടെ സൈനികശക്തി എല്ലാ ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി ആര്‍ജിക്കും. മിസൈല്‍ ആയുധശേഷിയും ശക്തിപ്പെടുത്തും-റൂഹാനി പറഞ്ഞു. അമേരിക്കയും സയണിസ്റ്റ് രാജ്യമായ ഇസ്റാഈലും ഒഴിച്ചുള്ള എല്ലാ ലോകരാജ്യങ്ങളും ഈ വര്‍ഷം യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച ആണവ കരാറിനെ പിന്താങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആക്ഷേപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."