മത്സ്യബന്ധന ഉപകരണങ്ങളുടെ ജി.എസ്.ടി പിന്‍വലിക്കണമെന്ന്
കരുനാഗപ്പള്ളി :മത്സ്യത്തെഴിലാളികളുടെ ജീവനോപാധികാളായ വല, ചൂണ്ട, റോപ്പ്, വള്ളങ്ങളില്‍ ഘടിപ്പിക്കുന്ന യന്ത്രസാമഗ്രികള്‍ തുടങ്ങിയവയ്ക്ക് 12 ശതമാനം ജി.എസ്.ടി ചുമത്തിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരം ആരംഭിക്കുമെന്ന് കേരള മത്സ്യ മാംസ വര്‍ക്കേഴ്‌സ് യുനിയന്‍ (ഐ.എന്‍.ടി.യു.സി) ജില്ലാ പ്രവര്‍ത്തക സമ്മേളനം മുന്നറിയിപ്പ് നല്‍കി.
ഇറച്ചി വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കാട്ടുന്ന അനീതിക്കെതിരേ യോഗം പ്രതിഷേധിച്ചു.
നാളെ കൊല്ലത്തു നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ജില്ലയില്‍ നിന്നു 500 പേരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി സിയോണ്‍ ഷിഹാബ് അധ്യക്ഷനായി. ജില്ല പ്രസിഡന്റ് തട്ടാരേത്ത് രവി ഉദ്ഘാടനം ചെയ്തു.
പന്മന തുളസി മുഖ്യ പ്രഭാഷണം നടത്തി. കുറ്റിയില്‍ ഷാനവാസ്, ചൂളുര്‍ ഷാനി, വാണിയത്തില്‍ പ്രതാപന്‍, ബിനു കൊല്ലക, കൃഷ്ണദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."