HOME
DETAILS

ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരേ ഇടതുപക്ഷത്തിന് കൃത്യമായ അജന്‍ഡയില്ല: സീതാറാം യെച്ചൂരി

  
backup
September 24 2017 | 00:09 AM

%e0%b4%89%e0%b4%a6%e0%b4%be%e0%b4%b0%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%a8%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95


കൊച്ചി: നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ശക്തിയാര്‍ജിക്കുന്നത് ഇടതുപക്ഷത്തിന് കൃത്യമായ അജന്‍ഡ ഇല്ലാത്തതുകൊണ്ടാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
സി.പി.എം നേതൃത്വത്തില്‍ കൊച്ചിയില്‍ ആരംഭിച്ച സാര്‍ക്ക് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ഇടതുപാര്‍ട്ടികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്ത് മുതലാളിത്തം പ്രതിസന്ധി സൃഷ്ടിച്ച അതൃപ്തിയെ വേണ്ടരീതിയില്‍ സമീപിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ടതാണ്. ഇന്ന് നവ ഉദാരവല്‍ക്കരണ നയങ്ങളിലൂടെ മുതലാളിത്തം സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന വിഷയങ്ങളിലെല്ലാം ഇടപെടുവാന്‍ തുടങ്ങി. പൊതുമേഖലയിലെ സേവനങ്ങളായ വെള്ളവും ഊര്‍ജവും വരെ നിയന്ത്രിക്കുന്നത് മുതലാളിത്തമായി മാറിയിരിക്കുകയാണ്.
ദക്ഷിണേഷ്യന്‍ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം തേടുന്നതിനും ഒരു പൊതുകാഴ്ചപ്പാടും സംവിധാനവും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അന്താരാഷ്ട്രതലത്തിലെ കൂട്ടായ്മകള്‍ക്കു കഴിയും. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച പാകിസ്താനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അയച്ചുതന്നതായും അവ ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.
ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറ്റിയന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കൂടിയാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതവും പി. രാജീവ് നന്ദിയും പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍നിന്ന് 13ഉം സി.പി.എമ്മിന്റെ ഏഴ് പൊളിറ്റ്ബ്യൂറോ അംഗങ്ങളടക്കം 11 ഉം സി.പി.ഐയുടെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉള്‍പ്പടെ മൂന്നുപേരും അടക്കം 27 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഞായറാഴ്ച വൈകിട്ട് നഗരത്തില്‍ ചുവപ്പുസേനാ പരേഡും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം സമാപിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  15 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  15 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago