HOME
DETAILS

ഇലക്ടറല്‍ ബോണ്ട്: വാങ്ങിയതില്‍ മുന്‍നിരയില്‍ സാന്റിയാഗോ മാര്‍ട്ടിന്‍, കൂടുതല്‍ തുക ലഭിച്ചത് ബി.ജെ.പിക്ക്; അദാനി, റിലയന്‍സ് പട്ടികയിലില്ല 

  
Web Desk
March 15, 2024 | 1:48 AM

Adani Group, Reliance, Tata not on electoral bonds list, top donors  santiago martin


ന്യൂഡല്‍ഹി: സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് എസ്.ബി.ഐ കൈമാറിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചു. https://www.eci.gov.in/disclosure-of-electoral-bonds എന്ന ലിങ്കില്‍ വിവരങ്ങള്‍ ലഭ്യമാണ്. അദാനി, റിലയന്‍സ് കമ്പനികളുടെ പേര് പട്ടികയിലില്ല.

കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഇലക്ടറല്‍ ബോണ്ട് വാങ്ങിയതില്‍ മുന്‍ നിരയിലുള്ളത് സാന്റിയാഗോ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ആന്റ് ഗെയിമിങ് ആന്റ് ഹോട്ടല്‍ ബിസിനസ് ലിമിറ്റഡാണ് ബോണ്ടു വാങ്ങിയവരില്‍ മുന്‍ നിരയില്‍. 1368 കോടി രൂപയുടെ ബോണ്ടുകളാണ് സ്ഥാപനം വാങ്ങിയത്. മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ 966 കോടി രൂപ വാങ്ങി. കേന്ദ്ര സര്‍ക്കാരിന്റെ മിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളുടേയും ചുമതല ഈ കമ്പനിക്കാണ്.

മാര്‍ച്ച് 15ന് വൈകിട്ട് അഞ്ചു മണിക്കുള്ളില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ രണ്ട് ഭാഗങ്ങളായാണ് വിവരങ്ങള്‍ പ്രസദ്ധീകരിച്ചത്. ബോണ്ട് വാങ്ങിയ കമ്പനികളുടെ വിവരങ്ങളാണ് ഒന്നാം ഭാഗത്തില്‍. തുക, തീയതി എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകളും ബോണ്ടുകളുടെ മൂല്യങ്ങളും അവ പണമാക്കിയ തീയതിയുമുണ്ട്.

ബി.ജെ.പിക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. ആകെ ലഭിച്ചതില്‍ പകുതിയോളം ലഭിച്ചത് ബിജെപിക്കാണെന്നാണ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ലഭിച്ചത് 1700 കോടിയാണ്. ഈ വര്‍ഷം ജനുവരിയില്‍ ബിജെപിക്ക് കിട്ടിയത് 202 കോടി. ബോണ്ടു സ്വീകരിച്ചവരില്‍ ഇടതു പാര്‍ട്ടികള്‍ ഇല്ല.

അന്വേഷണ ഏജന്‍സികളുടെ നടപടി നേരിടുന്നവര്‍ കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുറത്തു വന്ന പട്ടികയിലെ ആദ്യ അഞ്ചില്‍ മൂന്ന് കമ്പനികളും ബോണ്ട് വാങ്ങിയത് നടപടി നേരിടുമ്പോഴാണ്. ഇവര്‍ക്കെതിരെ ആദായ നികുതി, ഇഡി അന്വേഷണങ്ങള്‍ ഉണ്ടായിരുന്നു. ഇഡി 409 കോടി പിടിച്ചതിന് ശേഷം സാന്റിയാഗോ മാര്‍ട്ടിന്‍ വാങ്ങിയത് 100 കോടിയുടെ ബോണ്ടാണ്.

ഫെബ്രുവരി 15ന് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടന വിരുദ്ധമാണെന്ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങള്‍ ചൊവ്വാഴ്ച എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. 2019 ഏപ്രില്‍ 12നും 2024 ഫെബ്രുവരി 15നും ഇടയില്‍ വാങ്ങിയതും പണമാക്കിയതുമായ ബോണ്ടുകളുടെ വിവരങ്ങളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയത്. ഇക്കാലയളവില്‍ 22,217 ബോണ്ടുകളാണെന്നും അതില്‍ 22,030 എണ്ണം രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കിയതായും എസ്.ബി.ഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  5 minutes ago
No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  7 hours ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  7 hours ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  8 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  8 hours ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  8 hours ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  8 hours ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  8 hours ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  9 hours ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  9 hours ago