ബനാറസ് സര്‍വകലാശാലാ പ്രക്ഷോഭം: ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി യോഗി
ലഖ്‌നൗ: വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനുപിന്നില്‍ ഗുഢാലോചനയുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
പ്രക്ഷോഭത്തിനിടയാക്കിയ സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക തെളിവിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറയുന്നു. സാമൂഹിക വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനമാണ് പ്രക്ഷോഭത്തിന് കാരണമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സര്‍വകലാശാലകളില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വൈസ്ചാന്‍സിലര്‍മാരും വിദ്യാര്‍ഥികളും തമ്മില്‍ നല്ല ബന്ധമുണ്ടായിരിക്കണമെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
അതിനിടയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ സര്‍വകലാശാലാ അച്ചടക്ക സമിതി അധ്യക്ഷന്‍ പ്രൊഫ. ഒ.എന്‍ സിങ് രാജിവച്ചു. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഒ.എന്‍ സിങ്ങിന്റെ രാജി വൈസ് ചാന്‍സിലര്‍ ജി. സി ത്രിപാഠി സ്വീകരിച്ചതായി സര്‍വകലാശാലാ വക്താവ് ഡോ. രാജേഷ് സിങ് അറിയിച്ചു. ഒ.എന്‍ സിങ്ങിന് പകരം ഡോ. മഹേന്ദ്ര കുമാര്‍ സിങ്ങിനെ അച്ചടക്ക സമിതി അധ്യക്ഷനായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."