പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2000 രൂപയുടെ സ്കോളര്‍ഷിപ്പ് അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ എസ്.സിഎസ്.ടി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന പ്രീ എഡ്യുക്കേഷന്‍ എയിഡ് അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എസ്.സിഎസ്.ടി കുട്ടികള്‍ക്ക് കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതിവര്‍ഷം 2000 രൂപയാണ് ഈ സ്കോളര്‍ഷിപ്പ്.
അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എസ്.സിഎസ്.ടി കുട്ടികള്‍ക്ക് 640 രൂപയുടെ ലംപ്സം ഗ്രാന്റ് മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. എന്നാല്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ കൂട്ടികള്‍ക്ക് ലംപ്സം ഗ്രാന്റിന് പുറമെയാണ് 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡും ലഭിച്ചിരുന്നത്.
ഒമ്പത് , 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് 2250 രൂപയുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പും ലംപ്സം ഗ്രാന്റിന് പുറമെ ലഭിക്കുന്നുണ്ട്. അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതോടെ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ എസ്.സിഎസ്.ടി കുട്ടികള്‍ക്കും ലംപ്സം ഗ്രാന്റിന് പുറമെ 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡും ലഭിക്കും.
ഒന്‍പത്, പത്ത് ക്ലാസുകളിലെ കുട്ടികളുടെ ഈ ആനുകൂല്യം 2250 രൂപയാണ്. ഒരു വിഭാഗം എസ്.സി. കുട്ടികള്‍ക്ക് ഒരു വിഭാഗം ഒ.ബി.സി കുട്ടികളേക്കാള്‍ കുറഞ്ഞ സ്കോളര്‍ഷിപ്പാണ് ലഭിക്കുന്നത് എന്ന പരാതിക്കും ഇതോടെ പരിഹാരമായതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."