ഒക്ടോ. രണ്ടിനു ട്രഷറി പ്രവര്‍ത്തിക്കും; ശമ്പളത്തിനു തടസ്സമുണ്ടാവില്ല
തിരുവനന്തപുരം: ഒക്ടോബര്‍ രണ്ടിനു സംസ്ഥാനത്തെ ട്രഷറികള്‍ തുറന്നുപ്രവര്ത്തിക്കന് നിര്‍ദേശം നല്‍കിയതായി ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. അന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനു തടസ്സമുണ്ടാവില്ല.
ശമ്പളം മാറിയെടുക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഡി.ഡി.ഒമാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ശമ്പള ബില്ലുകള്‍ സമര്‍പ്പിക്കുന്ന മാസത്തിലെ അവസാനത്തെ രണ്ടു ദിവസങ്ങളിലും അടുത്തമാസം ആദ്യത്തെ രണ്ടു ദിവസങ്ങളിലും അവധി ആണെന്നതിനാല്‍ ശമ്പളം ലഭിക്കുന്നതിന് കാലതാമസമുണ്ടാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. അവധി ദിവസങ്ങളിലും സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്തു ബില്ലുകള്‍ തയാറാക്കുന്നതിനും ഇ സബ്മിറ്റ് ചെയ്യുന്നതിനും യാതൊരു തടസ്സവും ഇല്ല. ജീവനക്കാര്‍ പ്രകടിപ്പിക്കുന്ന ആശങ്കകള്‍ പരിഗണിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."