റാലിയും ഘോഷയാത്രയും തടയണമെന്ന് ഹരജി
കൊച്ചി: ബി.ജെ.പിയുടെ ജനരക്ഷായാത്രയുടെ പേരില്‍ കണ്ണൂര്‍ ജില്ലയിലെ പൊതുറോഡുകളില്‍ റാലികളും ഘോഷയാത്രകളും നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് തലയോലപ്പറമ്പ് സ്വദേശി എ.കെ രാജേഷ് ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നാരംഭിക്കുന്ന ജനരക്ഷായാത്ര ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായാണ് ഫ്‌ളാഗ് ഒഫ് ചെയ്യുന്നത്. ഏറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വേദിയായിട്ടുള്ള കണ്ണൂരില്‍ അടുത്തിടെ രാഷ്ട്രീയ കൊലപാതകങ്ങളോ അക്രമങ്ങളോ അരങ്ങേറിയിട്ടില്ല. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യം വഷളാക്കാനേ ഉപകരിക്കൂ.
യാത്രയോടനുബന്ധിച്ച് കണ്ണൂരിലെ പിണറായിയില്‍ ഒരു റാലി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. അധികൃതരുടെ അനുമതി വാങ്ങാതെയാണ് ഇതു നടത്താന്‍ ഒരുങ്ങുന്നത്. ഇത്തരം റാലികള്‍ തടയണം. ജനരക്ഷായാത്രയ്ക്കിടെ അക്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."