അഞ്ചുവര്‍ഷം പ്രവൃത്തി പരിചയമില്ലാത്ത എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തി
റിയാദ്: സഊദിയിലേക്ക് പ്രവര്‍ത്തി പരിചയമില്ലാത്ത എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് പൂര്‍ണ്ണമായും നിര്‍ത്തി വച്ചു. സഊദി തൊഴില്‍ മേഖലയിലേക്ക് ആവശ്യമായ അഞ്ചു വര്‍ഷം പ്രവര്‍ത്തിപരിചയമില്ലാത്ത എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതാണ് നിര്‍ത്തി വച്ചത്.
നേരത്തെ സഊദി തൊഴില്‍ മേഖലയിലേക്ക് എന്‍ജിനീയര്‍മാര്‍ക്കുള്ള പ്രവൃത്തി പരിചയം മൂന്നു വര്‍ഷം മാത്രമായിരുന്നു. ഇതാണ് ഇപ്പോള്‍ അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തിയത്. നിയമം അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സഊദി എന്‍ജിനീയറിങ് കൗണ്‍സില്‍ വ്യക്തമാക്കി. സഊദി തൊഴില്‍ മേഖലയിലേക്ക് ആവശ്യമായ സ്വദേശി എന്‍ജിനീയര്‍മാരെ ലഭിക്കാനില്ലെങ്കിലും തൊഴില്‍ രംഗത്തെ നൈപുണ്യം നിലനിര്‍ത്തുന്നതിനും കൂടുതല്‍ സ്വദേശി തൊഴില്‍ മേഖല തുറക്കുന്നതിനും വേണ്ടണ്ടിയാണിതെന്നും സഊദി എന്‍ജിനീയറിങ് കൗണ്‍സില്‍ വ്യക്തമാക്കി.
പുതിയതായി സഊദിയിലേക്ക് വന്ന എന്‍ജിനീയര്‍മാര്‍ കൗണ്‍സിലിന്റെ പരീക്ഷയും അഭിമുഖവും ജയിക്കുകയും വേണം. നിലവില്‍ അടുത്ത കാലത്ത് സഊദിയിലെത്തിയ എന്‍ജിനീയര്‍മാര്‍ക്ക് കൗണ്‍സില്‍ പരീക്ഷയില്‍ പങ്കെടുക്കാനായി മൂന്നു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
അഭിമുഖ, എഴുത്തു പരീക്ഷകള്‍ക്കു പുറമെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളും അതാതു രാജ്യത്തെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു സാക്ഷ്യപ്പെടുത്തി ഉറപ്പു വരുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."