HOME
DETAILS

'പ്ലേബോയ് ' ഉടമ ഹ്യുഗ് ഹെഫ്‌നര്‍ അന്തരിച്ചു

  
backup
September 28 2017 | 21:09 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%87%e0%b4%ac%e0%b5%8b%e0%b4%af%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%ae-%e0%b4%b9%e0%b5%8d%e0%b4%af%e0%b5%81%e0%b4%97%e0%b5%8d-%e0%b4%b9%e0%b5%86%e0%b4%ab%e0%b5%8d


ന്യൂയോര്‍ക്ക്: ലോകത്തെ മുന്‍നിര അഡല്‍റ്റ് ലൈഫ്‌സ്റ്റൈല്‍ മാഗസിനായ 'പ്ലേബോയ് ' സ്ഥാപകനും ഉടമയുമായ ഹ്യുഗ് ഹെഫ്‌നര്‍ അന്തരിച്ചു. 91 വയസായിരുന്നു. ലോസ് ആഞ്ചെല്‍സിലെ 'പ്ലേബോയ് മാന്‍സന്‍' എന്ന പേരിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. പ്ലേബോയ് എന്റര്‍പ്രൈസസ് കമ്പനി ട്വിറ്ററിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്.
മധ്യകാല അമേരിക്കയുടെ സദാചാരബോധത്തെ തകര്‍ത്ത് ലൈംഗിക വിപ്ലവത്തിനു തുടക്കമിട്ട മാധ്യമപ്രവര്‍ത്തകന്‍ എന്ന പേരിലാണ് ഹെഫ്‌നര്‍ അറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്കുള്ള ജീവിതശൈലി പ്രസിദ്ധീകരണം എന്ന പേരില്‍ 1953ലാണ് ഹെഫ്‌നര്‍ 'പ്ലേബോയ് ' പ്രസിദ്ധീകരിക്കുന്നത്. ഹോളിവുഡിലെ താരറാണിയായ മര്‍ലിന്‍ മണ്‍റോയായിരുന്നു മാഗസിന്റെ ആദ്യ കവര്‍ചിത്രം. പിന്നീട് പലപ്പോഴായി അശ്ലീലചിത്രങ്ങളും വിവരണങ്ങളും കൂടുതല്‍ പ്രസിദ്ധീകരിച്ച് മാഗസിന്‍ ഇടക്കാലത്ത് 70 ലക്ഷം വായനക്കാരെ വരെ സ്വന്തമാക്കി.
പിന്നീട് സമൂഹമാധ്യമങ്ങളും യൂറ്റിയൂബ് അടക്കമുള്ള വിഡിയോ മാധ്യമങ്ങളും കടന്നുവന്നതോടെ മാഗസിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞ് വായനക്കാര്‍ പത്തു ലക്ഷത്തിനു താഴെ വരെ എത്തി. 2015ല്‍ ഇനിമുതല്‍ മാഗസിന്‍ സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്നു നിലപാട് പ്രഖ്യാപിച്ചും ഹെഫ്‌നര്‍ ശ്രദ്ധനേടി. ഇതിനു പിറകെ ലിബിയന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയായ നൂര്‍ താഗൂരി ഹിജാബ് ധരിച്ചും മാഗസിന്റെ കവര്‍ ചിത്രമായി ചരിത്രമെഴുതി.
ഫിദല്‍ കാസ്‌ട്രോ, ജിമ്മ കാര്‍ട്ടര്‍, സ്റ്റീവ് ജോബ്‌സ് തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങളും ജെയിംസ് ബാല്‍ഡ്വിന്‍, സോള്‍ ബെല്ലോ അടക്കം തലമുതിര്‍ന്ന എഴുത്തുകാരുടെ ലേഖനങ്ങളും മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇടക്കാലത്ത് 'പ്ലേബോയി'ടുടെ കവറില്‍ ഇടംപിടിച്ചിരുന്നു. 'മികച്ച മാഗസിന്‍; വില്‍ക്കാന്‍ പദ്ധതിയുണ്ടോ?' എന്ന പേരിലായിരുന്നു 1990ല്‍ മാഗസിനില്‍ ട്രംപിന്റെ കുറിപ്പ് അച്ചടിച്ചുവന്നത്.
1926 ഏപ്രില്‍ ഒന്‍പതിന് ചിക്കാഗോയിലാണ് ഹെഫ്‌നറുടെ ജനം. ഇരുപതു വയസാകും മുന്‍പു തന്നെ അമേരിക്കന്‍ സൈന്യത്തിനു കീഴിലുള്ള പത്രത്തില്‍ റിപ്പോര്‍ട്ടറായി മാധ്യമപ്രവര്‍ത്തന ജീവിതത്തിനു തുടക്കമിട്ടു. 'പ്ലേബോയ് ' പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് 'എസ്‌ക്വയര്‍' മാഗസിന്‍ അടക്കമുള്ള മറ്റു പ്രസിദ്ധീകരണങ്ങളിലും സഹപത്രാധിപരായി ജോലി ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ഇല്ലിനോയ് സര്‍വകലാശാലയില്‍നിന്ന് മനശാസ്ത്രത്തിലും സര്‍ഗാത്മക എഴുത്തിലും ബിരുദം നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനംവകുപ്പിന്റെ അനാസ്ഥ കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  11 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  11 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  11 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  11 days ago