തീവ്രവാദികളെ കടത്തിവിടാനായി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള തുരങ്കം കണ്ടെത്തി
ശ്രീനഗര്‍: ഇന്ത്യയിലേക്ക് പാകിസ്താനില്‍ നിന്ന് തീവ്രവാദികളെ കടത്തിവിടാനുള്ള തുരങ്കം കണ്ടെത്തി. 14 അടി നീളമുള്ള തുരങ്കമാണ് ബി.എസ്.എഫ് കണ്ടെത്തിയത്. ജമ്മുകശ്മിരിലെ അരിന ഭാഗത്താണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് ഇന്ത്യക്കെതിരേ ശക്തമായ ഷെല്ലാക്രമണമുണ്ടായിരുന്നു. പാകിസ്താന് പ്രാദേശിക കമാന്‍ഡര്‍മാരുടെയും ബി.എസ്.എഫിന്റെയും നേതൃത്വത്തില്‍ നടത്തിയ യോഗം കഴിഞ്ഞ് ഒരു ദിവസത്തിനിടെയാണ് തുരങ്കം കണ്ടെത്തുന്നത്.
അന്താരാഷ്്ട്ര അതിര്‍ത്തി പ്രദേശമായ ദമാനയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തുരങ്കം കണ്ടെത്തിയത്.
ദസറ, ദീപാവലി ആഘോഷങ്ങള്‍ക്കിടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാനാണ് തുരങ്കം നിര്‍മിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തുരങ്കം കണ്ടെത്തിയതോടെ കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൈന്യത്തിന് പുറമെ ജനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴു മാസത്തിനിടെ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."