നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിച്ചു; ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്ന നാരായണ്‍ റാണെ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ് എന്ന പാര്‍ട്ടിക്കു രൂപം നല്‍കിയതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തിനിടെ ശിവസേനക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി റാണെ. ആരാണ് ഉദ്ധവ് താക്കറെയന്നും മുഖ്യമന്ത്രി ഫട്‌നാവിസിനെ വിമര്‍ശിക്കാന്‍ താക്കറെക്ക് എന്താണധികാരമെന്നും ചോദിച്ച റാണെ നോട്ടു നിരോധത്തോടുള്ള ശിവസേന നയത്തെയും പരിഹസിച്ചു. നോട്ടു നിരോധനം കൊണ്ടു വരുന്ന സമയത്ത് ഇപ്പോള്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന ശിവസേന എം.പിമാര്‍ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എല്ലാവരും സഭയില്‍ ഉറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. കലാവധി തീരുന്നതുവരെ എന്‍.ഡി.എയില്‍ ഉറച്ചു നില്‍ക്ക്ണമെന്നും ശിവസേനയോട് അദ്ദേഹം ആവശ്യപ്പെട്ടു.
എന്‍.ഡി.എ സഖ്യത്തില്‍ ചേരുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി രൂപീകരണമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവാണ് നാരായണ്‍ റാണെ. ഇദ്ദേഹത്തെ കൂടെക്കൂട്ടുന്നത് നേട്ടമാകുമെന്നാണ് ബി.ജെ.പിയും കണക്കുകൂട്ടുന്നു.
ശിവസേനയുമായി തെറ്റിപ്പിരിഞ്ഞു കോണ്‍ഗ്രസിലെത്തി, ഏതാനും ദിവസം മുന്‍പു കോണ്‍ഗ്രസ് ബാന്ധവവും അവസാനിപ്പിച്ചു പുറത്തെത്തിയ നാരായണ്‍ റാണെയെ ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ മന്ത്രിയാക്കാനാണ് ആലോചന. അടുത്ത ആഴ്ച ഇദ്ദേഹം മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് വിവരങ്ങള്‍.
2005 ലാണ് റാണെ ശിവസേനയില്‍ നിന്ന് വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. 2014 വരെ കോണ്‍ഗ്രസില്‍ ശക്തമായ സാന്നിധ്യമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ കോണ്‍ഗ്രസ് കൂടെക്കൂട്ടിയതെന്നും വാഗ്ദാനം പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും ആരോപിച്ച് കഴിഞ്ഞ ആഴ്ച്ച ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."