HOME
DETAILS
MAL
ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴി ബീഫ് കയറ്റുമതി വര്‍ധിച്ചു
backup
October 02 2017 | 03:10 AM
ന്യൂഡല്‍ഹി:ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴിയുള്ള ബീഫ് കയറ്റുമതിയില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. അതേസമയം 2014-15ല്‍ 29,289.16 കോടി രൂപയ്ക്കുള്ള 14.76 ലക്ഷം ടണ്ണും 2016-17 ല്‍ 26,307.93 കോടിയുടെ 13.31 ലക്ഷം ടണ്ണുമായിട്ടാണ് ഉത്തരേന്ത്യന്‍ തുറമുഖങ്ങള്‍ വഴിയുള്ള കയറ്റുമതി കുറഞ്ഞത്.
മുംബൈ തുറമുഖത്തിലാണ് ഏറ്റവും കൂടുതല്‍ കയറ്റുമതിയുണ്ടായിരുന്നത്. ഇത് അഞ്ചിലൊന്നായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം ദക്ഷിണേന്ത്യന്‍ തുറമുഖങ്ങള്‍ വഴി കയറ്റുമതി വന്‍തോതില്‍ വര്‍ധിക്കുകയാണ് ചെയ്തത്.ബീഫ് സംസ്കരണ കേന്ദ്രങ്ങള്‍ ദക്ഷിണേന്ത്യന്‍ തുറമുഖങ്ങളില്‍ നിന്ന് വളരെ ദൂരെയായ സാഹചര്യത്തില്‍ ചില സംശയങ്ങള്‍ അധികൃതര്‍ ഉന്നയിക്കുന്നുണ്ട്. അനധികൃത കയറ്റുമതിയുണ്ടാകുന്നുണ്ടോയെന്നാണ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."