കാരുണ്യത്തിന്റെ കൈത്താങ്ങുമായി 'ശലഭം-2017'
വാഴക്കാട്: വിവിധതരം ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടും മാനസിക വൈകല്യങ്ങള്‍ മൂലവും പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്ക് കൈത്താങ്ങായി 'ശലഭം-2017' സംഘടിപ്പിച്ചു. വാഴക്കാട് പാലിയേറ്റീവ് കെയറിനു കീഴിലെ സ്റ്റുഡന്റ് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയറിന്റെയും (എസ്.ഐ.പി) വാഴക്കാട് ജി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു സംഗമം.
വാഴക്കാട് കാരുണ്യഭവന്‍ ക്യാംപസില്‍ നടന്ന പരിപാടിയില്‍ എം.ആര്‍,ഒാട്ടിസം,മസ്‌കുലാര്‍ ഡിസ്‌ട്രോഫി,സെറിബ്രല്‍ പാള്‍സി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന 18 വയസ്സിന് താഴെയുള്ള മുപ്പതോളം കുട്ടികള്‍ പങ്കെടുത്തു. കുട്ടികളെയും രക്ഷിതാക്കളെയും ഒരുമിച്ചിരുത്തി വിവിധതരം പരിപാടികള്‍ നടത്തി.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. വ്യത്യസ്തങ്ങളായ മത്സരങ്ങളിലൂടെയും കലാപരിപാടികളിലൂടെയും കുട്ടികളുടെ മികവ് തെളിയിക്കാനുള്ള അവസരമൊരുക്കി. സമൂഹത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ വീടിനകത്ത് ജീവിതം തളച്ചിട്ട കുരുന്നുകള്‍ മുതല്‍ യുവാക്കള്‍ വരെയുള്ളവര്‍ക്ക് 'ശലഭം-2017' നവ്യാനുഭവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."