അഞ്ചാംപനിക്കും റുബെല്ലയ്ക്കുമെതിരായ പ്രതിരോധ യജ്ഞം ഇന്നു മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചാംപനിക്കും റുബെല്ലയ്ക്കുമെതിരായ പ്രതിരോധ യജ്ഞം ഇന്നുമുതല്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് എറണാകുളം സൗത്ത് ഗേള്‍സ് ഹൈസ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികള്‍, സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ പ്രതിരോധ യജ്ഞം സംഘടിപ്പിക്കും. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും അങ്കണവാടി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലായിരിക്കും പ്രതിരോധ യജ്ഞം. ഒന്‍പതുമാസം മുതല്‍ ഹൈസ്കൂള്‍ വിദ്യാര്ഥികളായവര് വരെയുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കും. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ഇതിനായി പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിക്കും.
വാക്സിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരായി കര്‍ശന നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്ലിനും പൊലിസിനും ജില്ലാ കലക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ ഒന്നുവരെയാണ് പ്രതിരോധ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം, പ്രതിരോധ കുത്തിവയ്പുകൊണ്ട് പൂര്‍ണമായും തടയാന്‍ കഴിയുന്ന അഞ്ചാംപനി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് എട്ടു കുരുന്നുകളുടെ ജീവനെടുത്തു. 6,539 കുട്ടികള്‍ മീസില്‍സ് റുബെല്ല രോഗങ്ങള്‍ക്ക് ഇരകളായി.
2014ല്‍ അഞ്ചാംപനി ബാധിച്ച് ഒരു കുട്ടിയാണ് മരിച്ചത്. എന്നാല്‍, 2015ല്‍ മരണസംഖ്യ മൂന്നായി ഉയര്‍ന്നു. 2016ല്‍ നാലു കുട്ടികളാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."