യു.ജി.സിയുടെ പുതിയ ശുപാര്‍ശകള്‍ക്കെതിരേ അലിഗഡ് വി.സി
ന്യൂഡല്‍ഹി: അലിഗഡ് മുസ്്‌ലിം സര്‍വകലാശാലയുടെ വി.സി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ മാറ്റണമെന്ന യു.ജി.സിക്കുകീഴിലുള്ള സമിതിയുടെ ശുപാര്‍ശയ്‌ക്കെതിരേ വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂര്‍. അലിഗഡിന്റെ പതിറ്റാണ്ടുകളായുള്ള സവിശേഷാധികാരത്തെ ചോദ്യംചെയ്യുന്നതാണ് സമിതിയുടെ റിപ്പോര്‍ട്ടെന്ന് വി.സി ആരോപിച്ചു. സ്വയംഭരണാവകാശമുള്ള കേന്ദ്രസര്‍വകലാശാലയാണ് അലിഗഡ്. വി.സി നിയമനം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയ അലിഗഡ് ആക്ട് പ്രകാരം അനുസരിച്ചുതന്നെയാണ് നടക്കുന്നത്. ഡോ. ഹാമിദ് അന്‍സാരിയെപ്പോലുള്ള പ്രഗല്‍ഭരായ പണ്ഡിതരാണ് ഇതുവരെയും അലിഗഡിന്റെ വി.സി പദവിയിലിരുന്നിട്ടുള്ളത്.
യോഗ്യതയുള്ളവരെ മാത്രമെ ആ പദവിയില്‍ നിയമിച്ചിട്ടുള്ളൂവെന്നും ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്നും താരിഖ് മന്‍സൂര്‍ പറഞ്ഞു. മറ്റുകേന്ദ്രസര്‍വകലാശാലകളിലെ നിയമനം പോലെ അലിഗഡിന്റെ വി.സി നിയമന പ്രക്രിയയും മാറ്റണമെന്ന് യു.ജി.സി നിയമിച്ച സമിതി കേന്ദ്രമാനവവിഭവശേഷിമന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍വകലാശാലയില്‍ സാമുദായികവൈവിധ്യമില്ലെന്ന സമിതിയുടെ റിപ്പോര്‍ട്ടിനെ വി.സി ചോദ്യംചെയ്തു. 29 സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികള്‍ അലിഗഡില്‍ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."