ശാസ്ത്ര ലോകത്തില്‍ വിസ്മയമായി ജൈവ ഘടികാരം
സ്റ്റോക്കോം: വൈദ്യശാസ്ത്രത്തിലെ നൊബേല്‍ സമ്മാന പ്രഖ്യാപനത്തോടെ ഈ വര്‍ഷത്തെ നൊബേല്‍ പ്രഖ്യാപനം തുടങ്ങി. ബയോളജിക്കല്‍ ക്ലോക്ക് ലോകത്തെ അറിയിച്ചതിനു മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍മാര്‍ക്കാണ് ഈ വര്‍ഷം വൈദ്യശാസ്ത്ര നോബേല്‍ സമ്മാനിക്കുന്നത്.
മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ എന്നിവയിലെ ജൈവഘടികാരമാണ് അമേരിക്കന്‍ ശാസത്രജ്ഞരായ ജെഫ്രി സി. ഹാള്‍, മൈക്കല്‍ റോസ്ബാഷ്, മൈക്കല്‍ ഡബ്ലിയു യങ് എന്നിവര്‍ കണ്ടെത്തിയത്. പകലിനും രാത്രിക്കുമനുസരിച്ച് മനുഷ്യനും മൃഗങ്ങളും സസ്യങ്ങളും അടക്കമുള്ള ജീവജാലങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇവയ്ക്കനുസരിച്ചു ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുമുണ്ടാകുന്നു. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന പഠനം പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയിട്ടുണ്ട്.
സാഹചര്യങ്ങള്‍ക്കനുസൃതമായി ജീവജാലങ്ങള്‍ ജൈവഘടികാരം ഒരുക്കുന്നതിന്റെ തന്മാത്രാ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നൊബേല്‍ ലഭിച്ച ശാസത്രജ്ഞര്‍ ഗവേഷണം നടത്തിയത്. വ്യത്യസ്ത സമയങ്ങളുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ശാസ്ത്രീയമായ ഇവര്‍ വിശദീകരണം നല്‍കി. യാത്രകളില്‍ രോഗങ്ങളും മറ്റും ബാധിക്കുന്നതു ജൈവഘടികാരത്തിന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന താളപ്പിഴകള്‍ കാരണമാണെന്നു മൂവരും പറയുന്നു. ദിവസേനയുള്ള ഇതിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ജീന്‍ വേര്‍തിരിച്ചെടുത്തതോടെ അത്തരം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഇവര്‍ക്കായി.പഴങ്ങളില്‍ കാണുന്ന ഈച്ചകളില്‍നിന്നാണ് പിരിയഡ് ജീന്‍ എന്ന ആ നിര്‍ണായക ജീനിനെ ഇവര്‍ വേര്‍തിരിച്ചെടുത്തത്. രാത്രി ഇവ ശരീരങ്ങളില്‍ സജീവമാകുകയും പകല്‍ നിഷ്‌ക്രിയമാകുകയും ചെയ്യും. ഇവയാണ് രാത്രിക്കും പകലിനുമനുസരിച്ച് ജീവികളുടെ സ്വഭാവത്തെയും ശാരീരിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."