രാഷ്ട്രീയ പ്രവേശനം: കമല്ഹാസന് ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തി
ചെന്നൈ: രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സജീവമായിരിക്കെ തമിഴ് നടന് കമല്ഹാസന് ആരാധകരുമായി ചര്‍ച്ച നടത്തി. ഇന്ന് ചെന്നൈയിലെ ഓഫിസില്‍ വെച്ചായിരുന്നു ചര്‍ച്ച.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനത്തെ കുറിച്ച് ആരാധകരുടെ അഭിപ്രായമറിയാനാണ് ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടന്‍ ഉണ്ടായേക്കും.
രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന വ്യക്തമായ സൂചന നേരത്ത തന്നെ കമലിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. നൂറ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും കമല്‍ അറിയിച്ചിരുന്നു.
നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഉദ്ദേശമില്ല. എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെയും കാണും. എന്നാല്‍ രാഷ്ട്രീയത്തില്‍ തനിച്ചു നില്‍ക്കുന്നതിനാണ് താല്പര്യമെന്ന് കമല്ഹാസന് പറഞ്ഞിരുന്നു.
രജനികാന്തുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നു പറഞ്ഞ അദ്ദേഹം, ജനങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമാണെന്നും വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."