HOME
DETAILS
MAL
വാഗ്ദാന ലംഘനത്തിനെതിരേ വിധിയെഴുത്തുണ്ടാകും: ചെന്നിത്തല
backup
October 04 2017 | 13:10 PM
വേങ്ങര: ഇടതു സര്‍ക്കാരിന്റെ 16 മാസത്തെ ദുര്‍ഭരണത്തിനും വാഗ്ദാനലംഘനത്തിനുമെതിരേ വേങ്ങരയില്‍ വിധി എഴുത്തുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഊരകം കോട്ടുമലയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. എല്ലാം ശരിയാകുമെന്ന് പറഞ്ഞവര്‍ ആദ്യം ശരിയാക്കിയത് മദ്യഷാപ്പുകളാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാള്‍ പരിഗണന നല്‍കിയത് ബാറുകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
എം.കെ അബുഹാജി അധ്യക്ഷനായി. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ എന്‍ ശംസുദ്ദീന്‍, പി അബ്ദുല്‍ ഹമീദ്, എ.പി അനില്‍ കുമാര്‍, കെ.പി അബ്ദുല്‍ മജീദ്, എ.കെ നസീര്‍, കെ.പി ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."