'ഞാനൊന്നും അറിഞ്ഞിരുന്നില്ല'- ലാസ് വേഗസ് അക്രമിയുടെ കൂട്ടുകാരി
ലാസ് വേഗസ്്: 59 പേരുടെ മരണത്തിനിടയാക്കിയ ലാസ് വേഗസ് വെടിവെപ്പിനായി സ്റ്റീഫന്‍ പഡോക്ക് പദ്ധതിയിടുന്നതിനെ കുറിച്ച് തനിക്കൊന്നും അറിയുമായിരുന്നില്ലെന്ന് കൂട്ടുകാരി മരിലോ ഡാന്‍ലെ. ഫിലിപ്പീന്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് അവരിക്കാര്യം വ്യക്തമാക്കിയത്.
പഡോക്ക് സൗമ്യനും ശാന്തനുമായ വ്യക്തിയാണെന്നായിരുന്നു അവര്‍ നേരത്തെ എഫ്.ബി.ഐയോട് പറഞ്ഞിരുന്നത്. ഇത്തരത്തിലോരു നടപടിക്ക് മുതിരുന്നതായി സംശയം ജനിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റം പോലും പഡോക്കിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, സംഭവത്തിനു പഡോക്ക് ഇവരെ ഫിലിപ്പീന്‍സിലേക്ക് അയച്ചിരുന്നു. മരിലോയുടെ ഫിലിപ്പീന്‍സിലെ കുടുംബത്തിന് വീട് വാങ്ങാനാവശ്യമായ പണവും പഡോക്ക് നല്‍കിയിരുന്നു.
ഞായറാഴ്ച അമേരിക്കന്‍ സമയം രാത്രി 10നായിരുന്നു അമേരിക്കയെ നടുക്കിയ ഭീകരാക്രമണം നടന്നത്. മാന്‍ഡലേ ബേ ഹോട്ടലിന്റെ 32ാം നിലയിലുള്ള മുറിയില്‍നിന്ന് സ്റ്റീഫണ്‍ പഡോക്ക്, അമേരിക്കന്‍ ഗായകന് ജാസണ്‍ അല്‍ഡീന്റെ സംഗീതപരിപാടി നടന്ന വേദിയിലേക്കു തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. 22,000 പേരാണു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."