മണ്‍സൂണില്‍ ലഭിച്ചത് മികച്ച മഴ
തിരുവനന്തപുരം: കഴിഞ്ഞയാഴ്ച അവസാനിച്ച വടക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കേരളത്തിന് ലഭിച്ചത് മികച്ച മഴ. സീസണില്‍ 2039.7 മില്ലി മീറ്റര്‍ മഴ കേരളത്തിന് ലഭിക്കേണ്ടിയിരുന്നപ്പോള്‍ 1855.9 മില്ലി മീറ്റര്‍ മഴ ലഭിച്ചു.
ഒന്‍പത് ശതമാനത്തിന്റെ മാത്രം കുറവാണ് ഈ സീസണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വയനാട് ജില്ലയില്‍ ഉണ്ടായിരിക്കുന്ന മഴക്കുറവ് ആശങ്കാജനകമാണ്. 2632.1 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നപ്പോള്‍ 1652.1 മില്ലി മീറ്റര്‍ മാത്രമാണ് ലഭിച്ചത്. മഴ ലഭ്യതയില്‍ ഉണ്ടായിട്ടുള്ള 37 ശതമാനത്തിന്റെ കുറവ് വയനാട് ജില്ലയിലെ ഹരിതമേഖലയെ എങ്ങനെ ബാധിക്കുമെന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഈ ജില്ലകളിലാകട്ടെ പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ട് ശതമാനം കൂടുതല്‍ മഴ ലഭിച്ചു. സംസ്ഥാനത്തെ ബാക്കി എല്ലാ ജില്ലകളിലും ശരാശരി മഴ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം വടക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ കുടിവെള്ളക്ഷാമവും വരള്‍ച്ചയും രൂക്ഷമാകുകയും ചെയ്തിരുന്നു. ഇത്തവണ കൃത്രിമ മഴ ഉള്‍പ്പെടെ പെയ്യിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് മഴ സമൃദ്ധമായി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."