അതിര്‍ത്തിക്കപ്പുറത്തുള്ള ഭീഷണി നേരിടാന്‍ സജ്ജമെന്ന് വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഏതൊരു ഭീഷണിയെയും നേരിടാന്‍ വ്യോമസേന സജ്ജമാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ചൈനയില്‍ നിന്നോ പാകിസ്താനില്‍ നിന്നോ ഏത് തരത്തിലുള്ള ഭീഷണിയുണ്ടായാലും അതിനെ ശക്തമായി നേരിടാന്‍ വ്യോമസേന തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിര്‍ത്തിക്കപ്പുറത്തുള്ള ശത്രു കേന്ദ്രങ്ങള്‍ കണ്ടെത്താനും പ്രതിരോധിക്കാനും വേണമെങ്കില്‍ അവ തകര്‍ക്കാനും വ്യോമസേനക്ക് ശേഷിയുണ്ട്. വ്യോമ സേനാ ദിനത്തിന്റെ ഭാഗമായി സേനാ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ.
രണ്ട് ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. സര്‍ക്കാര്‍ തീരുമാനിക്കുന്ന ഏത് മിന്നലാക്രമണങ്ങളും നടത്താന്‍ സേന ഒരുക്കമാണ്. അതേസമയം വ്യോമ സേന പൂര്‍ണ സജ്ജമാകാന്‍ സേനക്ക് വേണ്ടി 42 വിമാനവ്യൂഹങ്ങളും അതിന് അനുസരിച്ചുള്ള സൈനികരേയുമാണ് വേണ്ടത് . 2032ഓടെ ഇത് സേനയ്ക്ക് ലഭ്യമാകും. എന്നാല്‍ ഇതിന്റെ അര്‍ഥം ഇപ്പോള്‍ ഒരു യുദ്ധത്തെ പ്രതിരോധിക്കാന്‍ സേനക്ക് സാധിക്കില്ല എന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ പാകിസ്താനോടും ചൈനയോടും ഒരുപോലെ യുദ്ധം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കരുതുന്നത്. ചൈന പേശീബലം കാണിച്ചു തുടങ്ങിയ സാഹചര്യത്തിലും പാകിസ്താനുമായി അനുരഞ്ജനത്തിന് സാധ്യതയില്ലാത്തതിനാലും ഇന്ത്യ ഇതുപോലെ ഒരു യുദ്ധത്തിന് സജ്ജമാകണമെന്ന് അദ്ദേഹം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
ദോക്്ലാ പ്രശ്നം പരിഹരിച്ചെങ്കിലും ചൈനീസ് സൈന്യം ഇപ്പോഴും ടിബറ്റിലെ ചുംബി താഴ്്വരയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."