HOME
DETAILS

സാമ്പത്തിക മുരടിപ്പ് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും: യശ്വന്ത് സിന്‍ഹ

  
backup
October 05 2017 | 22:10 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%81%e0%b4%b0%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌കരണത്തെ വിമര്‍ശിച്ചുകൊണ്ട് മുന്‍ധനകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ വീണ്ടും രംഗത്ത്.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചിലര്‍ വ്യാജ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് വ്യാപക പ്രചാരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് യശ്വന്ത് സിന്‍ഹ വീണ്ടും തന്റെ വാദത്തില്‍ ഉറച്ച് നിന്ന് അഭിപ്രായ പ്രകടനം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണം അടുത്തു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭാവിയെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാം ശുഭവിശ്വാസിയോ വിശ്വാസിയല്ലാതെയോ ഇരിക്കാം. എന്നാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക കാര്യത്തെക്കുറിച്ചുള്ള വിലയിരുത്തലില്‍ സ്വീകരിക്കേണ്ട മാര്‍ഗമല്ല. നിലവിലുള്ള പ്രതിസന്ധി പരിഹരിച്ച് വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പ്രധാനമന്ത്രിയുടെ വാക്കുകളെ തള്ളിക്കൊണ്ട് പറഞ്ഞു.
ആദ്യപാദത്തില്‍ ചില പ്രതിസന്ധികളുണ്ടായെങ്കിലും അത് വൈകാതെ പരിഹരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വിലയിരുത്തല്‍ ആദ്യപാദം എന്നതല്ല, മറിച്ച് രാജ്യത്തിന്റെ മൊത്തം ഉല്‍പാദന രംഗത്തെയാണ് വിലയിരുത്തുന്നതെന്നാണ് ഇതിന് മറുപടിയായി യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രാജ്യത്തിന്റെ ജി.ഡി.പി 5.7 ആയി കുറഞ്ഞിട്ടുണ്ട്. ഇത് മറികടക്കാനുള്ള വഴിയാണ് ആലോചിക്കേണ്ടത്. അതില്ലാത്തപക്ഷം സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
രാജ്യത്ത് പ്രതിസന്ധിക്കിടയാക്കിയത് തെറ്റായ സാമ്പത്തിക നയം കാരണമാണ്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മാസത്തെ കണക്കെടുപ്പില്‍ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞതിന്റെ പേരില്‍ മാന്ദ്യം പെരുപ്പിച്ചുകാട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനംവകുപ്പിന്റെ അനാസ്ഥ കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  12 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago