HOME
DETAILS
MAL
ജയരാജനെ കൊലവിളിച്ച് മുദ്രാവാക്യം; വി മുരളീധരനെതിരെ കേസ്
backup
October 08 2017 | 07:10 AM
കണ്ണൂര്‍: ജനരക്ഷാ യാത്രയ്ക്കിടെ സി.പി.എം കണ്ണൂര്‍ ജില്ലാ സേക്രട്ടറിക്ക് നേരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനെതിരെ പൊലിസ് കേസെടുത്തു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച യാത്രയുടെ നാലാം ദിനമായിരുന്നു സംഭവം. കണ്ണൂര്‍ ജില്ലയിലെ പാനൂരിലൂടെ കടന്നു പോകുമ്പോഴാണ് ജയരാജനെതിരെ മുദ്രാവാക്യം മുഴക്കിയത്.
ഇത് ഫേസ് ബുക്ക് ലൈവായി വി. മുരളീധരന്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. കൂത്തു പറമ്പില്‍ നിന്ന് തത്സമയം എന്ന പേരിലാണ് പോസ്റ്റിട്ടത്. ഒറ്റക്കയ്യാ ജയരാജാ മറ്റേക്കയ്യും വെട്ടും ഞങ്ങള്‍ എന്നായിരുന്നു മുദ്രാവാക്യം.
വി. മുരളീധരനും പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കും എതിരെയാണ് പൊലിസ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."