ചരക്ക് വാഹനങ്ങള്‍ പണിമുടക്ക് തുടങ്ങി
കൊച്ചി: ചരക്കുസേവന നികുതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ചരക്ക് വാഹനങ്ങള്‍ പണിമുടക്ക് ആരംഭിച്ചു. കേരളത്തിലെ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക. ട്രക്കുടമകള്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്ന ജി.എസ്.ടിയിലെ നിബന്ധന ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. അതേസമയം ഇടത്തരം ചരക്കുവാഹനങ്ങളും ടാക്‌സികളും സമരത്തില്‍ പങ്കെടുക്കുന്നില്ല. സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സികളും നിരത്തിലിറങ്ങുന്നുണ്ട്. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കാനുള്ള കമ്പനികളുടെ നീക്കത്തില്‍ സര്‍ക്കാര്‍ ഇടപടലും സമരക്കാര്‍ ഉന്നയിക്കുന്നുണ്ട്.
അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ലോറി ഉടമകളുടെ സംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ സംഘടനകളുടെ സംയുക്ത യോഗം ഒക്‌ടോബര്‍ 20ന് എറണാകുളത്തു ചേരുന്നുണ്ട്. സമാനമായ സമരം തീരുമാനിക്കുകയാണ് ലക്ഷ്യം. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു തുടങ്ങി കേരളത്തിലെ മുഖ്യധാരാ തൊഴിലാളി യൂനിയനുകള്‍ വിട്ടുനിന്നതോടെ പണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ചരക്ക് നീക്കം സ്തംഭിക്കും.
പണിമുടക്കില്ലെന്ന് ലോറി ഓണേഴ്‌സ് ഫെഡ.
പാലക്കാട്: ആള്‍ ഇന്ത്യമോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് അഖിലേന്ത്യാതലത്തില്‍ 9,10 തിയതികളില്‍ ആഹ്വാനം ചെയ്തിട്ടുള്ള മോട്ടോര്‍വാഹന പണിമുടക്കില്‍ നിര്‍മാണ മേഖലയുള്‍പ്പെടേയുള്ള കേരളത്തിലെ ചരക്കുവാഹനങ്ങള്‍ പങ്കെടുക്കില്ലെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കേരളയുടെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
സംയുക്ത തൊഴിലാളി സംഘടനകളും മോട്ടോര്‍വാഹന ഉടമകളും ഒന്നിച്ച് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഒറ്റപ്പെട്ട നിലയിലുള്ള ഒരു പണിമുടക്കിന് എ.ഐ.എം.ടി.സി ധൃതിപിടിച്ച് ആഹ്വാനം ചെയ്തത് അനവസരത്തിലായെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.കെ ജോണ്‍ അധ്യക്ഷനായി.
സംസ്ഥാനത്തെ മുഴുവന്‍ ചരക്ക് ഗതാഗതമേഖലയും സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."