മുസ്‌ലിം സംഘടനകളേയും സി.പി.എമ്മിനേയും കടന്നാക്രമിച്ച് ജനരക്ഷാ യാത്ര
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ നേതാക്കളുടെ കടന്നാക്രമണം സി.പി.എമ്മിനും മുസ്‌ലിം സംഘടനകള്‍ക്കു എതിരേ മാത്രം. മലബാറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മുസ്‌ലിം ലീഗിനേതിരേ കടുത്ത വിമര്‍ശനങ്ങളുന്നയിച്ചാണ് യാത്ര കടന്നു പോവുന്നത്. എന്നാല്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിനെ എവിടേയും തൊടില്ല.
ഉദ്ഘാടന ദിവസം കണ്ണൂരിലെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ സി.പി.എമ്മിനെതിരെയാണ് ആഞ്ഞടിച്ചത്. കോണ്‍ഗ്രസിനെ അദ്ദേഹം പരാമര്‍ശിക്കുക പോലും ചെയ്തില്ല. ഇന്നലെ ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനത്തേക്കു നടത്തിയ റാലിയിലും അമിത്ഷാ സി.പി.എമ്മിനെതിരേയാണ് സംസാരിച്ചത്. മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട്ടെത്തിയപ്പോഴാണ് ലീഗിനേതിരേ കടുത്ത വിമര്‍ശനമുന്നയിച്ച് നേതാക്കള്‍ രംഗത്തുവന്നത്.
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിനേതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചാണ് സംസ്ഥാന സെക്രട്ടറി എം.ടി രമേശ് വാര്‍ത്താസമ്മേളനം നടത്തിയത്. മാറാട് കലാപവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിച്ചത് ഇ. അഹമ്മദാണെന്ന ആരോപണമാണ് രമേശ് ഉന്നയിച്ചത്.
ലീഗും സി.പി.എമ്മും പോപുലര്‍ ഫ്രണ്ടും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവുമുണ്ട്. മാറാട് വിഷയം വീണ്ടുമെടുത്തിട്ട് വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് എം.ടി രമേശ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാറാടിനെയാണ് മുഖ്യവിഷയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."