HOME
DETAILS

കൊളംബിയയോട് 2-1ന് പരാജയപ്പെട്ട് ഇന്ത്യ പുറത്ത്

  
backup
October 09 2017 | 23:10 PM

%e0%b4%95%e0%b5%8a%e0%b4%b3%e0%b4%82%e0%b4%ac%e0%b4%bf%e0%b4%af%e0%b4%af%e0%b5%8b%e0%b4%9f%e0%b5%8d-2-1%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa

ചില സമയങ്ങളില്‍ സന്തോഷത്തിന് നിമിഷങ്ങളുടെ മാത്രം ആയുസേ ഉണ്ടാകുകയുള്ളു. അത്തരമൊരു നിമിഷത്തിലൂടെയാണ് കൊളംബിയക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കടന്നുപോയത്. 49ാം മിനുട്ടില്‍ ലീഡെടുത്ത കൊളംബിയയെ 82ാം മിനുട്ടിലെ ഗോളിലൂടെ സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യക്ക് സാധിച്ചു. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ കൊളംബിയ രണ്ടാം ഗോള്‍ തിരിച്ചടിച്ചത് അവിശ്വസനീയമായ കാഴ്ചയായി. യാഥാര്‍ഥ്യം യാഥാര്‍ഥ്യമാണ്. അതിനെ ഉള്‍ക്കൊള്ളുക മാത്രമാണ് പോംവഴി.
സമനില പിടിച്ചതിന് പിന്നാലെ കൊളംബിയ വിജയ ഗോള്‍ നേടിയത് കളിയില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്ന രണ്ടാം നിര്‍ഭാഗ്യമായിരുന്നു. കളിയുടെ ആദ്യ പകുതി ഇഞ്ച്വറി സമയത്തേക്ക് പ്രവേശിച്ചപ്പോള്‍ മലയാളി താരം രാഹുലിന്റെ ഉജ്ജ്വലമായൊരു ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചതായിരുന്നു ആദ്യ നിര്‍ഭാഗ്യ നിമിഷം. അത് വലയില്‍ കയറിയിരുന്നെങ്കില്‍ ഒരുപക്ഷേ കളിയുടെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു.
ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കാനിറങ്ങിയ ഇന്ത്യ ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ കൊളംബിയയോട് 2-1ന് പരാജയമേറ്റു വാങ്ങി. ആദ്യ മത്സരത്തില്‍ അമേരിക്കയോട് 3-0ത്തിന് തോറ്റ ഇന്ത്യയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. എങ്കിലും ഒന്നുണ്ട് ഇന്ത്യയുടെ ഫുട്‌ബോള്‍ ഭാവി കരുത്തുറ്റതാണെന്ന് ബോധ്യപ്പെടുത്താന്‍ ഈ താരങ്ങള്‍ക്ക് കേവലം രണ്ട് മത്സരങ്ങള്‍ കൊണ്ടുതന്നെ സാധിച്ചിരിക്കുന്നു. കൊളംബിയക്കെതിരായ മത്സരം കണ്ടാല്‍ തന്നെ അത് ബോധ്യമാകും. അത്ര ഒത്തിണക്കത്തോടെ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു. കൊളംബിയന്‍ കരുത്തിനെ കൂസാതെ കളിച്ച ഇന്ത്യ അവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവച്ചത്. ഈ ടീമിനെ ഭയക്കണമെന്നും രണ്ട് വര്‍ഷത്തിനിടെ നേരിട്ട ഏറ്റവും മികച്ച സംഘമെന്നും അമേരിക്കന്‍ കോച്ച് അഭിപ്രായപ്പെട്ടത് ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. സത്യത്തില്‍ കൊളംബിയ വിയര്‍ത്ത് വിജയിക്കുകയായിരുന്നുവെന്ന് പറയാം.
മത്സരത്തിന്റെ 49ാം മിനുട്ടിലാണ് കൊളംബിയ ലീഡെടുത്തത്. എന്നാല്‍ സമനിലക്കായി പൊരുതി കയറിയ ഇന്ത്യക്ക് ഒടുവില്‍ 82ാം മിനുട്ടില്‍ ഭാഗ്യം കനിഞ്ഞു. കോര്‍ണറില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് ഇന്ത്യയുടെ ജീക്‌സന്‍ തൗനൗജം കരുത്തുറ്റ ഹെഡ്ഡറിലൂടെ വലയിലാക്കുമ്പോള്‍ ന്യൂ ഡല്‍ഹി സ്റ്റേഡിയം പൊട്ടിത്തെറിച്ചു.
ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളാണ് കൊളംബിയന്‍ നെഞ്ചകം പിളര്‍ന്ന് വലയെ ചുംബിച്ചത്.
എന്നാല്‍ ആ സന്തോഷത്തിന് അല്‍പ്പായുസായിരുന്നു. കൗണ്ടര്‍ അറ്റാക്കിലൂടെ കൊളംബിയ നിമഷ നേരത്തെ വ്യത്യാസത്തില്‍ ഗോള്‍ മടക്കി വിജയം ഉറപ്പിച്ചു. രണ്ട് തവണയും കൊളംബിയക്കായി വല ചലിപ്പിച്ചത് യുവാന്‍ പെനലോസ.
ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 12ന് ഘാനയുമായാണ്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ പരാഗ്വെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  a month ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago