HOME
DETAILS

പുതിയ ഹജ്ജ് നയം കേരളത്തിന് പ്രതികൂലം

  
backup
October 11 2017 | 03:10 AM

todays-article-hajj-policy

കേന്ദ്രസര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച ഹജ്ജ് നയം കേരളത്തിന് നൂറു ശതമാനവും പ്രതികൂലമാണെന്ന് മാത്രമല്ല ഹാജിമാര്‍ക്ക് പൊതുവേ പ്രയാസങ്ങളുണ്ടാക്കുന്നതുമാണ്. അടിമുടി ദുരൂഹതകളും സംശയങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുള്ള 21 പേജുള്ള നയ റിപ്പോര്‍ട്ട് കേരള ഹജ്ജ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തരായ കേരളത്തിലെ ഹാജിമാരെയാണ് പുതിയ നയത്തിലെ പല കാര്യങ്ങളും സാരമായി ബാധിക്കുക.

എന്തൊക്കെയാണ് പ്രതികൂലമായ ഘടകങ്ങള്‍

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഹജ്ജ് അപേക്ഷകരുള്ള സംസ്ഥാനമാണ് കേരളം. മുസ്‌ലിംകളുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും ഇന്ത്യയിലെ മൊത്തം ഹജ്ജ് അപേക്ഷകരില്‍ നാലില്‍ ഒന്ന് കേരളത്തില്‍ നിന്നുള്ളവരാണ്. ഇക്കഴിഞ്ഞ ഹജ്ജില്‍ മൊത്തം അപേക്ഷയുടെ 21 ശതമാനം കേരളത്തില്‍ നിന്നാണ്. 300 രൂപ അപേക്ഷാ ഫീസ് നല്‍കി ഓരോ വര്‍ഷവും പതിനായിരങ്ങളാണ് ഹജ്ജിനായി അപേക്ഷ നല്‍കുന്നത്. എന്നാല്‍, ഹജ്ജ് ക്വാട്ടയില്‍ ആറാം സ്ഥാനത്താണ് കേരളം ഉള്ളത്. പുതിയ നയത്തിലെ ഏറ്റവും പ്രയാസകരമായ കാര്യം എഴുപത് വയസിന് മുകളിലുള്ളവര്‍ക്കും തുടര്‍ച്ചയായി അഞ്ചുതവണ അപേക്ഷിക്കുന്നവര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നല്‍കുന്ന തീരുമാനം റദ്ദാക്കിയെന്നതാണ്. ആയുസിന്റെ അവസാനഘട്ടത്തില്‍ ഹജ്ജ് സ്വപ്നവുമായെത്തുന്ന വയോധികരായ വിശ്വാസികള്‍ക്ക് അവസരം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അഞ്ചു തവണ അപേക്ഷിച്ചവര്‍ക്ക് അടുത്ത തവണ ചാന്‍സ് കൊടുക്കുകയെന്നത് മര്യാദയാണ്. അതും നിര്‍ത്തലാക്കിയിരിക്കയാണ്. ഹജ്ജ് അപേക്ഷ ഒരിക്കല്‍ നടത്തുകയും അതനുസരിച്ച് തിരഞ്ഞെടപ്പ് നടത്തുകയും വേണമെന്ന നിര്‍ദേശം കേന്ദ്ര സമതിയില്‍ കേരളം മുന്നോട്ടുവച്ചിരുന്നു.

കേരള ഹജ്ജ് കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍

കേന്ദ്ര ഹജ്ജ് നയം രൂപീകരിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. കേരളം മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പരിഗണിച്ചില്ലെന്നത് ഖേദകരമാണ്. അപക്ഷേകരുടെ എണ്ണത്തിന് ആനുപാതികമായി ക്വാട്ട അനുവദിക്കുക, ഒറ്റത്തവണ അപേക്ഷിക്കുന്ന ഘടന കൊണ്ടുവരിക, കേരളത്തിന്റെ ഹജ്ജ് എംബാര്‍ക്കേഷന്‍ സംവിധാനം കോഴിക്കോട്ട് സ്ഥിരപ്പെടുത്തുക, ഹജ്ജ് യാത്രികരെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. എന്നാല്‍, ആയിരം മുസ്‌ലിംകളില്‍ ഒരാള്‍ എന്ന നിരക്കില്‍ ആളുകളുടെ എണ്ണം വച്ചാണ് സഊദി വിവിധ രാജ്യങ്ങളുടെ ക്വാട്ട നിശ്ചയിക്കുന്നതെന്നും അതനുസരിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കുന്നതെന്നുമാണ് കേന്ദ്ര അധികൃതര്‍ പറയുന്നത്. എന്നാല്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വിവേചനപൂര്‍വം തീരുമാനമെടുക്കാന്‍ പറ്റുന്ന ഒരു വിഷയം മാത്രമാണിത്. എഴുപത് വയസിനു മേല്‍ പ്രായമുള്ളവരുടെയും അഞ്ചു തവണ അപേക്ഷിച്ചവരുടെയും പരിഗണന ഇല്ലാതാവുന്നതോടെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് കേരളത്തില്‍ അടുത്ത തവണ തന്നെ ഹജ്ജിന്റെ അവസരം നഷ്ടമാവും.

ഹജ്ജ് സബ്‌സിഡിയെ പലരും വിവാദമാക്കാറുണ്ടല്ലോ

ഹജ്ജിന് സബ്‌സിഡി വേണമെന്ന് ഒരു ഹാജിയും ആഗ്രഹിക്കുന്നില്ല. സബ്‌സിഡി നിര്‍ത്തലാക്കുന്നതിനോട് ഒരെതിര്‍പ്പും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കില്ല. ഇന്ത്യയുടെ മതേതരത്വ പശ്ചാത്തലത്തില്‍ ബ്രിട്ടിഷുകാരുടെ കാലം മുതല്‍ നിലനിന്നിരുന്ന ഒരു കാര്യമാണിത്. തീര്‍ഥാടകരോട് കാണിക്കുന്ന ഒരു ആദരവാണത്. എന്നാല്‍, സബ്‌സിഡിയുടെ പേരില്‍ ഹാജിമാരെ അപമാനിക്കുന്ന നിലപാട് തുടരുന്നതിനോട് യോജിപ്പില്ല. സബ്‌സിഡി നിര്‍ത്തലാക്കുന്നതോടൊപ്പം ഹാജിമാരെ വിമാനക്കൂലിയുടെ പേരില്‍ ചൂഷണം ചെയ്യുന്ന നടപടികള്‍ക്ക് അന്ത്യം കുറിക്കണം. 45 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹ്‌റം നിര്‍ബന്ധമില്ലെന്ന്് പുതിയ നയത്തില്‍ പറയുന്നുണ്ട്. ഇത് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമാണ്. നാലു സ്ത്രീകള്‍ക്ക് ഒരു കവറില്‍ യാത്ര ചെയ്യാമെന്ന് പുതിയ നയത്തിലുണ്ട്.

സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടോ

ഹജ്ജ് കമ്മിറ്റിയെ അതിശയപ്പെടുത്തിയ മറ്റൊരു നയമാണ് സ്വകാര്യമേഖലയുടെ ക്വാട്ടാശതമാനം കൂട്ടിയത്. സ്വകാര്യഗ്രൂപ്പുകള്‍ക്കുണ്ടായിരുന്ന ക്വാട്ട കൂട്ടുകയും സര്‍ക്കാരിന്റേത് കുറയ്ക്കുകയും ചെയ്യുന്ന നയം ദുരൂഹതയുണ്ടാക്കുന്നതാണ്. നേരത്തേ ഹജ്ജ് കമ്മിറ്റിക്ക് എഴുപത്തഞ്ച് ശതമാനവും സ്വകാര്യ മേഖലയക്ക് ഇരുപത്തഞ്ചുമായിരുന്നു. ഇപ്പോള്‍ അത് മുപ്പത്, എഴുപത് എന്നതിലേക്ക് മാറ്റിയിരിക്കുന്നു. ഹജ്ജ് കച്ചവടവത്കരിക്കാനുള്ള ശ്രമങ്ങളാണോ ഇതിന്റെ പിന്നിലെന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ മെഹ്‌റം പ്രശ്‌നവും ഇതോടു കൂടി ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി പുതിയ നയത്തോട് എങ്ങനെയാണ്  പ്രതികരിക്കുക?

പുതിയ കേന്ദ്ര ഹജ്ജ് നയവുമായി ബന്ധപ്പെട്ട് ഹജ്ജ് കമ്മിറ്റി ശക്തമായ നീക്കങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി കേരള ഹജ്ജ് ചുമതലയുള്ള മന്ത്രി കെ.ടി ജലീലുമായി ഇന്ന് ചര്‍ച്ച നടത്തും. പുതിയ നയം റദ്ദാക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിക്ക് നിവേദനം നല്‍കും. അത് പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ നിയമപരമായുള്ള കാര്യങ്ങളിലേക്ക് നീങ്ങും. അതോടൊപ്പം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ 21 ല്‍ നിന്ന് ഒന്‍പതാക്കാനുള്ള നീക്കത്തിനെതിരേയും ശക്തമായ പ്രതിഷേധം അറിയിക്കും. 23ന് ഹജ്ജ് ഹൗസില്‍ ഹജ്ജ് കമ്മിറ്റി യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.


തയാറാക്കിയത്: അഷറഫ് ചേരാപുരം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  11 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago