HOME
DETAILS
MAL
അപൂര്‍വയിനം പക്ഷിയെ കണ്ടെത്തി
backup
October 11 2017 | 06:10 AM
മേപ്പയ്യൂര്‍: കേരളത്തിലെ നിത്യഹരിതവനങ്ങളില്‍ വളരെ അപൂര്‍വമായി കണ്ടുവരുന്ന 'മേനി പൊന്മാന്‍' (Oriental Dwarf Kingfisher) എന്ന പക്ഷിയെ മേപ്പയ്യൂര്‍ എല്‍.പി സ്‌കൂളിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി. 1996ലും ഇത്തരത്തിലുള്ള പക്ഷിയെ മേപ്പയ്യൂരില്‍ കണ്ടിരുന്നു. ദേശാടന സ്വഭാവമില്ലാത്ത ഈ പക്ഷി എങ്ങനെയാണ് കാടുകളില്‍ നിന്നും പട്ടണങ്ങളിലേയ്ക്ക് വരുന്നതെന്ന കാര്യം ദുരൂഹമാണെന്ന് പക്ഷി നിരീക്ഷകന്‍ സത്യന്‍ മേപ്പയൂര്‍ പറഞ്ഞു. അടഞ്ഞ അടിക്കാടുള്ള നീര്‍ചാലുകളിലെ മത്സ്യങ്ങളും ചെറു ജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം. ഭംഗിയാര്‍ന്ന ഈ പക്ഷിയെ സ്റ്റഫ് ചെയ്ത് സൂക്ഷിക്കാന്‍ കോഴിക്കോട് ഭാരതീയ ജന്തു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിലേക്ക് കൊണ്ട്‌പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."