HOME
DETAILS
MAL
സഊദിയില്‍ സ്‌കൂളിന് നേരെ യമന്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം
backup
October 11 2017 | 15:10 PM
റിയാദ്: സഊദിയിലെ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ സ്‌കൂളിന് നേരെ മിസൈല്‍ ആക്രമണം. യമനിലെ വിമത വിഭാഗമായ ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് യമനിലെ ഔദ്യോഗിക സര്‍ക്കാരിന് വേണ്ടി യുദ്ധത്തിലേര്‍പ്പെട്ട സഖ്യസേന വ്യക്തമാക്കി. ജിസാന്‍ പ്രവിശ്യയിലെ സംത ഗവര്‍ണറേറ്റിലെ അല്‍ ജറാദിയ ഗ്രാമത്തിലെ സ്‌കൂളിലേക്കാണ് മിസൈല്‍ പതിച്ചത്.
ആക്രമണത്തില്‍ സ്‌കൂളിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മതിലുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും സാധാരണ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണെന്നും സഖ്യസേനയെ ഉദ്ധരിച്ച് സഊദി ആര്ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."