HOME
DETAILS

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

  
Web Desk
November 20, 2024 | 12:56 PM

UAE Imposes AED 96000 Fine on Companies Violating Emiratization Rules

അബൂദബി യുഎഇ സ്വദേശിവല്‍ക്കരണ പദ്ധതിയായ നാഫിസിന്റെ വാര്‍ഷിക ലക്ഷ്യമായ 2% ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ശേഷിക്കുന്ന 40 ദിവസത്തിനകം 2% സ്വദേശി നിയമനം എന്ന വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് എതിരെ ജനുവരി ഒന്നുമുതല്‍ കര്‍ശന നടപടിയെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. സ്വദേശികളെ നിയമിക്കാത്ത കമ്പനികളില്‍ നിന്ന് ആളൊന്നിന് 96,000 ദിര്‍ഹം പിഴ ഈടാക്കും.

ഡിസംബര്‍ 31ന് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന നാഫിസ് അനുസരിച്ച് മുന്‍ വര്‍ഷങ്ങളിലെ 4 ശതമാനം ഉള്‍പ്പെടെ മൊത്തം 6% സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കണം. അടുത്ത വര്‍ഷങ്ങളിലെ 2% വീതം ചേര്‍ത്ത് 2026 ഡിസംബറോടെ 10% സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.

നിയമം പാലിക്കാത്ത കമ്പനികളില്‍ നിന്ന് ആളൊന്നിന് മാസത്തില്‍ 8000 ദിര്‍ഹം വീതം വര്‍ഷത്തില്‍ 96,000 ദിര്‍ഹം പിഴ ഈടാക്കും. 6 മാസത്തിലൊരിക്കല്‍ 48,000 ദിര്‍ഹം ഒന്നിച്ച് അടയ്ക്കാം. അടുത്ത വര്‍ഷം മുതല്‍ പിഴ മാസം 9000 ദിര്‍ഹമാക്കി ഉയര്‍ത്തും.

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 600 590000 എന്ന നമ്പറിലോ MOHRE സ്മാര്‍ട് ആപ് ന്‍ വഴിയോ അറിയിക്കുക. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള കമ്പനികള്‍ വര്‍ഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. 2025ലും ഈ വിഭാഗം കമ്പനികള്‍ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് വ്യവസ്ഥ. ഐടി, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിര്‍മാണം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെയുള്ള പ്രഫഷനല്‍, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. 2025ഓടെ 2 സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികള്‍ക്ക് 1.08 ലക്ഷം ദിര്‍ഹം പിഴ ചുമത്തും.

The UAE government has intensified its efforts to enforce Emiratization policies, imposing a hefty fine of AED 96,000 on companies failing to meet the required Emirati employment quota ¹. This move aims to encourage private sector companies to prioritize hiring and developing local talent.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായം, വോട്ടിങ് മിഷീനിൽ നോട്ടയില്ല: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പിസി ജോർജ്

Kerala
  •  4 days ago
No Image

ഇന്ത്യൻ നിരയിൽ അവന്റെ വിക്കറ്റ് വീഴ്ത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം: എയ്ഡൻ മാർക്രം

Cricket
  •  4 days ago
No Image

പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ടി-20യിൽ 400 അടിക്കാൻ സ്‌കൈ; രണ്ട് താരങ്ങൾക്ക് മാത്രമുള്ള ചരിത്രനേട്ടം കണ്മുന്നിൽ

Cricket
  •  4 days ago
No Image

സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി; വഞ്ചിയൂരിൽ സംഘർഷം

Kerala
  •  4 days ago
No Image

കോഴിക്കോട് കോളേജ് വളപ്പിൽ കാട്ടുപന്നി ആക്രമണം; അധ്യാപകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

കേരളത്തിലെ എസ്ഐആർ സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

National
  •  4 days ago
No Image

വേണ്ടത് വെറും നാല് റൺസ്; ടി-20യിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സഞ്ജു

Cricket
  •  4 days ago
No Image

പ്ലാസ്റ്റിക് നിരോധനം മുതൽ പഞ്ചസാര നികുതി വരെ; 2026ൽ യുഎഇ നടപ്പാക്കുന്ന പ്രധാന മാറ്റങ്ങളറിയാം

uae
  •  4 days ago
No Image

റിയാദ് - മനില വിമാന ടിക്കറ്റ് ഇനി ഒരു സഊദി റിയാലിന്; സർവിസ് ആരംഭിക്കാനൊരുങ്ങി സെബു പസഫിക്

Saudi-arabia
  •  4 days ago