HOME
DETAILS
MAL
ഗുരുദാസ്പൂര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ 41 ശതമാനം പോളിങ്
backup
October 12 2017 | 02:10 AM
ന്യൂഡല്‍ഹി: കേരളത്തില്‍ വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനൊപ്പം പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നു. ഇവിടെ 41 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ത്രികോണ മത്സരം നടന്ന ഇവിടെ കോണ്‍ഗ്രസിന്റെ സംസ്ഥാനഭരണത്തിന്റെ വിലയിരുത്തല്‍കൂടിയായി മാറുമെന്നാണ് പറയപ്പെടുന്നത്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയുമാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളികള്‍.
ബി.ജെ.പി എം.പി വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സംസ്ഥാന പ്രസിഡന്റ് സുനില്‍ ജാഖര്‍ ആണ്. ആംആദ്മി പാര്‍ട്ടിക്കുവേണ്ടി ജനവിധി തേടിയത് റിട്ട. മേജര്‍ ജനറല്‍ സുരേഷ് ഖജൂരിയയാണ്. ഇവരെ കൂടാതെ എട്ട് സ്ഥാനാര്ഥികള്കൂടി മത്സര രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."