HOME
DETAILS

വീഴ്ചയുടെ ആഴം

  
backup
October 14 2017 | 02:10 AM

%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b4%e0%b4%82

ഒരു തകര്‍ച്ചയില്‍ വ്യാഖ്യാനങ്ങള്‍ നിറയെ ഉണ്ടാകും. ദേശീയ സമ്പദ്ഘടന സകല വീരവാദങ്ങള്‍ക്കിടയിലും താഴോട്ടടിക്കുമ്പോള്‍ വ്യാഖ്യാന ബാഹുല്യം പരമസത്യത്തിനും ശുദ്ധ നുണക്കും ഇടയിലാകും. അത് സാധാരണമാണ്. പക്ഷേ, യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ചുള്ള പഠനങ്ങളും രാഷ്ട്രീയ പ്രസ്താവനകളും ഭാവിയില്‍ വലിയ തകര്‍ച്ച സൃഷ്ടിക്കും. ഇന്ത്യന്‍ സമ്പദ്ഘടന വന്‍ പുരോഗതിയിലാണെന്ന മോദിപക്ഷ വ്യാഖ്യാനത്തിനിടയിലാണ് ക്രമാനുഗതമായ തകര്‍ച്ചയുടെ കണക്കുകള്‍ വരുന്നത്. കഴിഞ്ഞ നാലു പാദങ്ങളിലായി വളര്‍ച്ച താഴ്ന്ന ജൂണ്‍ ക്വാര്‍ട്ടറില്‍ 5.7 ശതമാനത്തിലെത്തി. 1915-16 മുതലുള്ള പിന്നോട്ടടി എന്തുകൊണ്ടാണ് ജനങ്ങളില്‍ നിന്നു മറച്ചുവച്ചത് ? ഏഴും എട്ടും ശതമാനം വളരുമെന്നു പറഞ്ഞ വളര്‍ച്ച 5.7 ശതമാനത്തിലെത്തി. മോദി അധികാരത്തിലെത്തിയ ശേഷം ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്.

 

ഇതൊക്കെ ജി.എസ്.ടി, നോട്ടുനിരോധനം എന്നിവയുടെ താല്‍ക്കാലിക ഫലമാണെന്ന രാഷ്ട്രീയ വ്യാഖ്യാനം മുന്നില്‍ കാണുന്ന തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ്. ഈ രണ്ടു പ്രശ്‌നങ്ങളും വെറും താല്‍ക്കാലികവും പ്രത്യക്ഷമായവമാത്രമാണ്. ഡി.മോ നടപ്പിലാക്കുന്നതിന് എത്രയോ മുമ്പ് തന്നെ 2016 മാര്‍ച്ച് മുതല്‍ മാന്ദ്യം തുടങ്ങിയതായി കണക്കുകള്‍ പറയുന്നു. അടിസ്ഥാനപരമായ പല തകര്‍ച്ചകളും സംഭവിച്ചതിന്റെ പരിണിതഫലമാണിത്. അതാണ് മോദി സര്‍ക്കാര്‍ സമ്മതിക്കാത്തതും. ഇതൊരു താല്‍ക്കാലിക സംഭവമാണെന്നു വരുത്തിത്തീര്‍ക്കുന്നത് ഭാവിയില്‍ നിയന്ത്രണാതീത അവസ്ഥയിലെത്തിക്കും. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടിയെന്നതാണ് സത്യം.


നോട്ട് നിരോധനം എന്തിനായിരുന്നു. നിരോധിച്ച പണമൊക്കെ തിരിച്ചെത്തി. ശരിയായ കണക്കുകളില്ലാതെ റിസര്‍വ് ബാങ്ക് പോലും ഇരുട്ടിലായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകള്‍. കള്ളപ്പണം പിടിക്കാനാണെന്ന വാദം പണം തിരിച്ചെത്തിയതോടെ തകര്‍ന്നപ്പോള്‍ ഭാവിയില്‍ അഴിമതി, കള്ളപ്പണം എന്നിവ തടയാനാണെന്ന വാദം ഉയര്‍ത്തി. അതല്ല പണമില്ലാ വ്യവസ്ഥ (രമവെഹല ൈ്യെേെലാ) കൊണ്ടുവരാനും എല്ലാ ഇടപാടുകളും ആധാറുമായി ബന്ധിപ്പിച്ച് സുതാര്യമാക്കാനുമാണെന്ന വാദമാണ് പിന്നീട് ഉയര്‍ത്തിയത്. അതിനുശേഷവും വന്‍ കള്ളപ്പണ നീക്കത്തിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്നു. മാറി മാറി ലക്ഷ്യങ്ങള്‍ മുന്നോട്ടുവയ്ക്കുമ്പോള്‍ എന്തു നടപടിയാണ് നിലവിലുള്ള മാന്ദ്യത്തെ നേരിടാന്‍ സ്വീകരിക്കുക. സര്‍ക്കാരിന് ഒരു തീരുമാനവുമില്ല.


കണക്കുകള്‍ പ്രകാരം സമഗ്രമായ 'മാക്രോ' തലത്തിലുള്ള ക്രമക്കേടുകള്‍ നിലനില്‍ക്കുന്നു. ഇന്നത്തെ മാന്ദ്യം അടിസ്ഥാന തകരാറുകൊണ്ടാണ്. അത് അംഗീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ട് താനും. നോട്ട് അസാധുവാക്കിയതുകൊണ്ട് പണവ്യാപ്തിയും പൊതുചോദനവും കുറഞ്ഞതുമാണ് കാരണമെന്ന ഏകപക്ഷീയവാദം ശരിയല്ല.


സ്വകാര്യ നിക്ഷേപ വളര്‍ച്ച 2016-17ന്റെ മൂന്നാം ക്വാര്‍ട്ടറില്‍ താഴെവീണ് 1.7 ശതമാനത്തിലെത്തി. നിര്‍മാണ മേഖലയില്‍ ഒരു ശതമാനം കുറവുണ്ടായി. സാമ്പത്തിക റിയല്‍ എസ്റ്റേറ്റ്, സേവനമേഖല എന്നിവ 2016-17 ആദ്യപാദത്തില്‍ ഏഴുശതമാനത്തില്‍ നിന്ന് അവസാന പാദത്തില്‍ 2.2 ശതമാനം ആയി. അതായത് സകല മേഖലകളിലും നിരന്തരമായ തകര്‍ച്ചയാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് സാരം.

അടിസ്ഥാനമേഖലകളിലെ തകര്‍ച്ചയാണ് താല്‍ക്കാലിക പിന്നോട്ടടിയല്ല ഇന്നത്തെ ഗുരുതരമായ തകര്‍ച്ചക്ക് കാരണമെന്ന് പറയാനാണ് ഈ കണക്കുകള്‍ നിരത്തുന്നത്. സാമ്പത്തിക കാലാവസ്ഥ തന്നെ സ്ഥൂല തലത്തില്‍ ഉണര്‍വില്ലാത്ത അവസ്ഥയിലാണ്. അത് അംഗീകരിച്ച് വേണ്ട പരിഹാര നടപടികള്‍ സ്വീകരിക്കുകയാണ് ഉടനെ വേണ്ടത്. ചില്ലറ രാഷ്ട്രീയ കൗശലങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും അപ്പുറത്താണ് കാര്യങ്ങള്‍.


സര്‍ക്കാര്‍ പറയുന്നതുപോലെ വൈകാതെ ഏഴു ശതമാനം എട്ടു ശതമാനത്തിലെത്താമെന്നത് അസാധ്യ കാര്യമാണ്. വന്‍തോതില്‍ പൊതു നിക്ഷേപങ്ങളുണ്ടായാലേ ചെറിയ തോതിലെങ്കിലും രക്ഷപ്പെടാനാകൂ. ഇപ്പോള്‍ പ്രഖ്യാപിച്ച 50,000 കോടിയുടെ 'ഡോസ്' വളരെ നിസ്സാരമാണ്. കൃഷി, തൊഴില്‍, വ്യവസായം, സേവനമേഖല, മൂലധന നിക്ഷേപം, വിദേശനാണ്യ കരുതല്‍ എന്നീ മേഖലകളിലെല്ലാം മുരടിപ്പ് വ്യക്തമാണ്. ഇതിന് 'സ്‌ലോ ഡൗണ്‍' എന്നു പറയുന്നതല്ല ശരി. ഇത് യഥാര്‍ഥ 'ഡിപ്രഷനാണ്'. കര കയറാന്‍ സമഗ്രമായ നടപടികള്‍ വേണ്ട അവസ്ഥയാണ് ഡിപ്രഷന്‍. ഇന്നത്തെ സ്ഥിതിക്ക് പൊതു നിക്ഷേപം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ മുന്നിലുള്ള പ്രധാന തടസ്സം വര്‍ധിതമായ കറണ്ട് എക്കൗണ്ട് കമ്മിയാണ്.


എന്താണ് വഴി? പഴയ വഴി തന്നെ. പൊതു-സ്വകാര്യമേഖലയിലെ വന്‍ നിക്ഷേപവും പൊതുചോദനത്തിന്റെ ക്വാണ്ടം വര്‍ധനയും അതോടനുബന്ധിച്ചുണ്ടാവുന്ന ഉല്‍പ്പാദന വര്‍ധനവും തൊഴില്‍ വര്‍ധനവും മാത്രമാവും ഈ മാന്ദ്യത്തില്‍ നിന്നു കരകയറാന്‍ സഹായിക്കുന്നത്. അതെങ്ങനെ സാധിക്കുമെന്നതാണ് പ്രശ്‌നം. മാന്ദ്യകാലത്ത് സ്വകാര്യ നിക്ഷേപം മടിച്ചുനില്‍ക്കും.


സ്വകാര്യ നിക്ഷേപത്തിന് ആത്മവിശ്വാസം നല്‍കുന്ന അന്തരീക്ഷമുണ്ടാകണം. ഇത് സംസ്ഥാനങ്ങളും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഡിമാന്റ് വര്‍ധിക്കണമെങ്കില്‍ താഴെ തട്ടുവരെ ക്രയവിക്രയ ശേഷി എത്തിക്കണം. വരുമാനം താഴെതട്ടിലെത്തുന്ന വിധത്തിലുള്ള നിര്‍മാണ മേഖല, സേവന മേഖല, കാര്‍ഷിക മേഖല എന്നിവയില്‍ നിക്ഷേപമുണ്ടാകണം. പൊതു നിക്ഷേപം തന്നെ കാര്യമായി വര്‍ധിക്കണം. സ്വകാര്യമേഖല മടിച്ചുനില്‍ക്കുന്ന മേഖലകളില്‍ സര്‍ക്കാര്‍ തന്നെ പണം നിക്ഷേപിക്കണം.


ഇതിനൊക്കെ ബൃഹത്തായ പദ്ധതികള്‍ വേണം. വെറുതെ ഡി.മോ, ജി.എസ്.ടി, ഡിജിറ്റലൈസേഷന്‍ എന്നൊക്കെ പറഞ്ഞ് കാലം കഴിച്ചാല്‍ പോര. ജനങ്ങളെ മയക്കി വോട്ടുനേടിയാലും പോര. സെക്യുലറിസം എന്നുപറഞ്ഞ് പ്രതിപക്ഷവും കാലക്ഷേപം ചെയ്യരുത്. ഭരണത്തിന്റെ ശൂന്യതകളില്‍ അവരുണ്ടാവണം. ജീവിത സുരക്ഷയാണ് പ്രാധാന്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  12 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  12 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  12 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  12 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  12 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  12 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  12 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago