കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ പുതിയ ആസ്ഥാന മന്ദിരമായ കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം ഇന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പള്ളുരുത്തി വെസ്റ്റ് കച്ചേരിപ്പടിയിലെ ഇരുനില കെട്ടിടത്തില്‍ സംഘടനയുടെ റീജ്യനല്‍ ഓഫിസ്, സ്റ്റുഡന്റ്‌സ് ഹോസ്റ്റല്‍, സഹചാരി സെന്റര്‍, സെക്കന്‍ഡറി മദ്‌റസ തുടങ്ങിയവയാണ് നിലവില്‍ സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ മേഖലയിലെ സംഘടനാ പദ്ധതികള്‍ കൊച്ചിന്‍ ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് കൂടുതല്‍ വിപുലമാക്കും.
സമസ്ത മുശാവറ അംഗങ്ങളായ എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, ഇ.എസ് ഹസന്‍ ഫൈസി, കെ.വി തോമസ് എം.പി, എം.എല്‍.എ മാരായ വി.കെ ഇബ്‌റാഹീം കുഞ്ഞ്, ടി.എ അഹമ്മദ് കബീര്‍, എം. സ്വരാജ്, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി റിലീഫ് വിതരണങ്ങള്‍, മെഡിക്കല്‍ ക്യാംപ് , മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."