HOME
DETAILS
MAL
ക്യാംപസ് രാഷ്ട്രീയം പാടില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി
backup
October 16 2017 | 08:10 AM
കൊച്ചി: കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പൊന്നാനി എംഇഎസ് കോളജിലെ സമരവുമായി ബന്ധപ്പെട്ട പൊലിസ് റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷണങ്ങള്‍ ഇന്നും ആവര്‍ത്തിച്ചത്. കേസ് വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ക്യാംപസിനുള്ളില്‍ സമരം അനുവദിക്കില്ല. സമരം നടത്തുന്നവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലുള്ള പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എല്ലാത്തിനും അതിന്റേതായ സ്ഥലമുണ്ടെന്നും കോടതി പറഞ്ഞു.
ക്യാംപസില്‍ രാഷ്ട്രീയം പാടില്ലെന്ന് കോടതി ആദ്യമായി പറയുകയല്ല. കഴിഞ്ഞ 15 12 വര്‍ഷത്തിനിടെ വിവിധ കോടതികള്‍ സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."