നവോത്ഥാനം: നവീനവാദികളുടെ അവകാശവാദം അബദ്ധമെന്ന് ജിഫ്‌രി തങ്ങള്‍
ചേളാരി: മുസ്‌ലിം സമുദായത്തില്‍ നവോത്ഥാനം സൃഷ്ടിച്ചത് നവീനവാദികളാണെന്ന വാദം അബദ്ധമാണെന്നു സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
സമസ്ത സ്‌പെഷല്‍ കണ്‍വന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തൗഹീദിന്റെ യഥാര്‍ഥ സന്ദേശം പ്രവാചകരില്‍നിന്നു നേരിട്ടു മനസ്സിലാക്കിയവരാണ് അനുചരന്മാരായ സ്വഹാബിവര്യന്‍മാര്‍. വിശ്വാസവും ആചാരങ്ങളും കര്‍മങ്ങളും പ്രവാചകരില്‍നിന്നു നേരിട്ടു മനസ്സിലാക്കി അവര്‍ കൈമാറിയ അതേരീതിയില്‍ ക്രോഡീകരിച്ചു മഹത്തുക്കളായ ഇമാമുമാര്‍ രേഖപ്പെടുത്തുകയും ചെയ്തു. മദ്ഹബുകളുടെ മാര്‍ഗമാണ് ലോകത്ത് നവോത്ഥാനം സൃഷ്ടിച്ചത്. ഇതു നിലനിര്‍ത്തുകയും യഥാര്‍ഥ നവോത്ഥാന സന്ദേശം തലമുറകളിലേക്ക് കൈമാറുകയുമാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ നിര്‍വഹിച്ചുവരുന്നത്. മതത്തെ കളങ്കപ്പെടുത്തലോ സുന്ദരമായ ആശയത്തെ വളച്ചൊടിക്കലോ നവോത്ഥാനമല്ല. സുന്നീ ആദര്‍ശത്തെ ചോദ്യം ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും അത് നേരിടുക തന്നെ ചെയ്യും.
മഹാരഥന്‍മാരുടെ മാര്‍ഗം പിന്തുടരുകയും അവരുടെ മാര്‍ഗത്തില്‍ മുന്നേറുകയും ചെയ്യുന്ന സമസ്തയുടെ നയവും തീരുമാനവും എക്കാലത്തും പ്രസക്തമാണ്. ആര് ഇകഴ്ത്താന്‍ ശ്രമിച്ചാലും പ്രസ്ഥാനം ഉയര്‍ന്നുകൊണ്ടേയിരിക്കും. മഹാരഥന്‍മാരുടെ നേതൃത്വമാണ് എക്കാലത്തും സമസ്തയുടെ വളര്‍ച്ചക്കു പിന്നില്‍. പണ്ഡിത ക്ഷാമം സമസ്തക്കില്ല. സുന്നീ ആദര്‍ശം വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തില്‍, സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശത്തെ പുതിയ തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുകയും ബോധവല്‍ക്കരിക്കുകയുമാണ് മതാധ്യാപകന്‍മാര്‍ക്ക് നിര്‍വഹിക്കാനുള്ള ദൗത്യമെന്നും ഇതിനായി സമസ്ത എക്കാലത്തും നിലകൊള്ളുമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."