HOME
DETAILS

ഉണങ്ങാത്ത മുറിവ്

  
backup
October 19 2017 | 04:10 AM

%e0%b4%89%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%8d

1962-ല്‍ നടന്ന ഇന്ത്യാ- ചൈന യുദ്ധം അക്ഷരാര്‍ഥത്തില്‍ രാജ്യത്തെ നടുക്കി. അതിനു ശേഷവും അതിര്‍ത്തിയില്‍ പല യുദ്ധങ്ങളും നേരിടേണ്ടി വന്നെങ്കിലും 1962-ലെ ഇന്ത്യ - ചൈന യുദ്ധത്തിന്റെ വേദന ഇന്നും ബാക്കിയാവുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ യുദ്ധമാണ് ഇന്ത്യാ - ചൈന യുദ്ധം. ഹിമാലയന്‍ അതിര്‍ത്തി തര്‍ക്കമാണ് ഈ യുദ്ധത്തിന് പ്രധാന കാരണമായത്. ഇന്ത്യ ദലൈലാമയ്ക്ക് അഭയം നില്‍കിയതും യുദ്ധത്തിന് കാരണമായി.1959-ല്‍ ടിബറ്റില്‍ ചൈനീസ് പട്ടാളം നടത്തിയ അടിച്ചമര്‍ത്തല്‍ നടപടികളെ തുടര്‍ന്ന് അവിടത്തെ ബുദ്ധമത നേതാവ് ദലൈലാമയും അനുയായികളും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. തുടര്‍ന്നുണ്ടായ അതിര്‍ത്തി തര്‍ക്കവും ലാമയുടെ പുനരധിവാസവും ചൈനയെ പ്രകോപിപ്പിച്ചു.1962 ഒക്‌ടോബര്‍ 20-ന് ചൈന ഇന്ത്യയെ ആക്രമിച്ചു.

 

 

സൗഹൃദം അതിരു കടന്നപ്പോള്‍

 

ചൈനീസ് റിപ്പബ്ലിക്കിനു വേണ്ടി ലോകത്തോടു വാദിച്ച് 1954 ജൂണ്‍ 25ന് ഇന്ത്യയിലേക്ക് വിരുന്നുവന്ന ചൈനീസ് ഭരണാധികാരിയായിരുന്നു ചു.എന്‍.ലായ്. അതേ വര്‍ഷം ഒക്‌ടോബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ചൈന സന്ദര്‍ശിച്ചു ബന്ധം കൂടുതല്‍ ദൃഢമാക്കി. 1956 നവംബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെ നീണ്ട ദീര്‍ഘമായ സന്ദര്‍ശനത്തിനു ചു-എന്‍-ലായ് വീണ്ടും ഇന്ത്യയിലെത്തി. ഇതോടെ1914-ല്‍ ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറി ഹെന്‍ട്രി മക് മഹോന്‍ മുന്‍കൈയെടുത്തുണ്ടാക്കിയ ഇന്ത്യ- ചൈന അതിര്‍ത്തി (മക്മഹോന്‍ രേഖ)കൂടുതല്‍ വ്യക്തതയോടെ വരയ്ക്കപ്പെട്ടതായും ഹിന്ദി- ചീനി ഭായി ഭായി ബന്ധം ഉറച്ചതായും ഇന്ത്യ വിശ്വസിച്ചു.
അധികം വൈകിയില്ല, 1959 ജനുവരി 23-നു ചൂ ഇന്ത്യക്കെഴിതി,'ഇന്ത്യയുടെ അതിര്‍ത്തി പുനര്‍ നിര്‍ണയം നടത്തണം'. 1954-ലെ ചൈന സന്ദര്‍ശന വേളയില്‍ തന്നെ, ഇന്ത്യയുടെ ചില ഭാഗങ്ങള്‍ ചൈനീസ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത് നെഹ്‌റു ചൂണ്ടിക്കാണിച്ചിരുന്നു. പഴയ കുമിന്താങ് ഭരണകൂടത്തിന്റെ കാലത്തേതാണ് ആ ഭൂപടമെന്നായിരുന്നു ചൈനയുടെ മറുപടി.
അരുണാചല്‍ പ്രദേശിനു വടക്കുള്ള മക്‌മോഹന്‍ രേഖ ചൈന അംഗീകരിച്ചിരുന്നുമില്ല. ടിബറ്റിലെ ചൈനീസ് ആധിപത്യത്തിനെതിരേ ഖാമ്പ ഗോത്രവര്‍ഗക്കാര്‍ ആരംഭിച്ച സമരത്തിന് ഭാരതം പച്ചക്കൊടി കാട്ടിയതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് ഇളക്കം തട്ടി. സമരം ടിബറ്റിലാകെ വ്യാപിച്ചു. ആയിരക്കണക്കിന് ടിബറ്റുകാര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഏറെ വൈകാതെ ദലൈലാമയ്ക്കും അനുയായികള്‍ക്കും ഇന്ത്യ അഭയം നല്‍കി. ഇന്ത്യയിലേക്കുള്ള പലായനത്തിന് സൗകര്യം ചെയ്തു കൊടുത്തത് അസം റൈഫിള്‍സ് ആയിരുന്നു.


ഇന്ത്യ - ചൈന ഏറ്റുമുട്ടല്‍

അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സൈനികര്‍ ആദ്യം ഏറ്റുമുട്ടിയത് 1959 ഓഗസ്റ്റ് 25-ന് കിഴക്കന്‍ മേഖലയിലെ ലോങ് ജൂവിലായിരുന്നു. ഇതിനിടയില്‍ പടിഞ്ഞാറന്‍ മേഖലയിലെ അക്‌സായ് ചിനില്‍ ചൈനാക്കാര്‍ അനധികൃതമായി റോഡ് വെട്ടിയ വാര്‍ത്ത പുറത്തുവന്നു. ഇതു നിര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന ചെവിക്കൊണ്ടില്ല. 1960 ഏപ്രിലില്‍ ചു -എന്‍-ലായ് ഇന്ത്യയിലെത്തി നെഹ്‌റുവുമായി സന്ധി സംഭാഷണത്തിലേര്‍പ്പെട്ടെങ്കിലും, അകലം കുറഞ്ഞില്ല. ഒടുവില്‍ കിഴക്കന്‍ മേഖലയിലെ നേഫയില്‍ നിന്ന് സൈനികരെ തുരത്താന്‍ നെഹ്‌റു ഉത്തരവിട്ടു. 1962 ഒക്‌ടോബര്‍ 20-നു ചൈന വന്‍ ആക്രമണത്തിനു തുടക്കമിട്ടു. പര്‍വത പ്രദേശങ്ങളില്‍ യുദ്ധം ചെയ്യാന്‍ ചൈനീസ് പട്ടാളക്കാര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി മേഖലകളില്‍ വല്ലാതെ പതറി. അതിര്‍ത്തിയിലേക്ക് വേണ്ടത്ര റോഡും വാര്‍ത്താവിനിമയ സൗകര്യവും നുമുക്കില്ലായിരുന്നു. മക് മഹോന്‍ രേഖ കടന്ന് ചൈന മുന്നേറിക്കൊണ്ടിരുന്നു. ലഡാക്കിന്റെ ഒരു ഭാഗവും കടന്ന് ഒടുവില്‍ അസം തന്നെ കൈവിട്ടു പോകുമെന്നായപ്പോള്‍ ഇന്ത്യ വിദേശ സഹായം തേടി.
യുനൈറ്റഡ് സ്റ്റേറ്റ്‌സ്, ബ്രിട്ടന്‍, കാനഡ, പശ്ചിമ ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കി സഹായിച്ചു. ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങി.1961 നവംബര്‍ 21-ന് ചൈന ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അപ്പോഴേക്കും 40,000 ചതുരശ്ര കിലോമീറ്ററോളം ഇന്ത്യന്‍ ഭൂമി ചൈനയുടെ കൈയിലായിരുന്നു.
ഇന്ത്യ-ചൈന യുദ്ധത്തില്‍ ഓഫിസര്‍മാരടക്കം 24,000 ഇന്ത്യന്‍ സൈനികരാണ് സ്വതന്ത്ര ഇന്ത്യയ്ക്ക് ആദ്യം നേരിടേണ്ടി വന്ന ഈ യുദ്ധത്തില്‍ പങ്കെടുത്തത്. ഇതില്‍ 1,383 സൈനികര്‍ വീര മൃത്യു വരിച്ചു. 1,696 സൈനികരെ കാണാതായി. 3048 പേര്‍ക്കു പരുക്കേറ്റു. 3968 പേര്‍ തടവിലായി. യുദ്ധാനന്തരം തടവിലായവരെ ഇന്ത്യയ്ക്ക് കൈമാറി. ആകെ പതിനായിരത്തോളം തടവുകാര്‍ക്ക് അപകടം സംഭവിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  15 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  15 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  15 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  15 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  15 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  15 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  15 days ago