നീലഗിരിയില്‍ കടലാസ് കപ്പുകള്‍ക്കും നിരോധനം
ഗൂഡല്ലൂര്‍: നീലഗിരിയില്‍ പ്ലാസ്റ്റിക് കപ്പുകള്‍ക്ക് പുറമെ കടലാസ് കപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതായി നീലഗിരി ജില്ലാകലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ അറിയിച്ചു.
ഉപഭോക്താക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന കടലാസു കപ്പുകള്‍ കടകളില്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്.
പകരം സ്റ്റീല്‍, ഗ്ലാസ് കപ്പുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ 5000 രൂപയാണ് പിഴ. മൊത്തക്കച്ചവടക്കാരില്‍ നിന്ന് 20,000 രൂപ പിഴ ഈടാക്കും. ആശുപത്രി, പൊതുസ്ഥലങ്ങള്‍ ആള്‍ക്കൂട്ടം നിറഞ്ഞ റോഡുകള്‍ റിസര്‍വ് വനത്തിന് സമീപത്തും പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെവിയടക്കുന്ന ശബ്ദത്തോടുകൂടി പൊട്ടുന്ന പടക്കങ്ങളും വിലക്കിയിട്ടുണ്ട്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളിലും പുല്ല് വീടുകളുടെ സമീപത്തും പടക്കം പൊട്ടിക്കരുതെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."