'ഒരു പാഠ്യപദ്ധതി' നയം: സി.ബി.എസ്.ഇക്കു കീഴിലുള്ള എല്ലാ സ്കൂളുകളിലും ഒറ്റചോദ്യക്കടലാസ്
ന്യൂഡല്‍ഹി: ഒരുബോര്‍ഡ്, ഒരുപരീക്ഷ, ഒരൊറ്റ പാഠ്യപദ്ധതി എന്ന വിധത്തില്‍ സി.ബി.എസ്.ഇ പുതിയ നയം നടപ്പാക്കുന്നു. ഇത് നടപ്പാകുന്നതോടെ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള മുഴുവന്‍ സി.ബി.എസ്.ഇ സ്കൂളുകളിലെയും ചോദ്യക്കടലാസുകളും പുസ്തകവും സമാനമായിരിക്കും. നേരത്തെ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്കും സി.ബി.എസ്.ഇക്കു കീഴിലുള്ള വിദേശത്തെ സ്കൂള്‍ (സി.ബി.എസ്.ഇ -ഐ) വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ചോദ്യക്കടലാസ് ആയിരുന്നു തയാറാക്കിയിരുന്നത്. അടുത്ത അധ്യയനവര്‍ഷം മുതല്‍ ബോര്‍ഡിനു കീഴിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരൊറ്റ ചോദ്യക്കടലാസ് ആയിരിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. നിലവില്‍ ഇന്ത്യക്കു പുറത്ത് സഊദി, യു.എ.ഇ, സിംഗപ്പൂര്‍, ജപ്പാന് എന്നിവിടങ്ങളില്‍ സി.ബി.എസ്.ഇക്കു സ്കൂളുകളുണ്ട്. ഇവയും ഇന്ത്യയിലെ തന്നെ ഏതാനും സ്കൂളുകളും 2010ല്‍ നിലവില്‍വന്ന സി.ബി.എസ്.ഇ-ഐ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്. ഇതൊഴിവാക്കി ബോര്‍ഡിനു കീഴിലെ 19,700 സ്കൂളുകളും ഒരൊറ്റ രീതി പിന്തുടരുന്നതാണ് പുതിയ നയം.
പുതിയ രീതി വിദ്യാര്‍ഥികള്‍ക്ക് ആഗോള രാഷ്ട്രീയ- സാമൂഹിക- ശാസ്ത്ര വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായിക്കുമെന്നാണ് മാനവ വിഭവശേഷി മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാല്‍, ഈ നയത്തിനെതിരേ സി.ബി.എസ്.ഇ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. പുതിയ തീരുമാനത്തോടെ സി.ബി.എസ്.ഇയുടെ ജനകീയത നഷ്ടമാകുമെന്നാണ് ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."