HOME
DETAILS
MAL
കമല്‍ ഹാസനെതിരേ പൊലിസില്‍ പരാതി
backup
October 20 2017 | 01:10 AM
ചെന്നൈ:ഡെങ്കിപ്പനി പ്രതിരോധത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന നിലവേമ്പ് നാട്ടുകഷായം കുടിക്കുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്ന് പറഞ്ഞ നടന് കമല്‍ ഹാസനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ ജി. ദേവരാജന്‍ പൊലിസില്‍ പരാതി നല്കി.
താന്‍ ഡെങ്കിപ്പനി ബാധിച്ച് അണ്ണാ നഗറിലെ സിദ്ധ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. നിലവേമ്പ് കഷായം കുടിച്ചാണ് അസുഖം ഭേദപ്പെട്ടത്. ഈ കഷായം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവാദ പ്രസ്താവനയിലൂടെ തരംതാണ പ്രസിദ്ധിയാണ് നടനില്‍ നിന്നുണ്ടാകുന്നതെന്നും പരാതിയില്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് സര്‍ക്കാര്‍ നീക്കത്തിനെതിരേ കമല്‍ ഹാസന് പ്രതികരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കമലിന്റെ ട്വീറ്റ് നീക്കം ചെയ്യാന്‍ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."