പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ദീപാവലി ആഘോഷിച്ചത് ജമ്മുകശ്മരില്‍ സൈനികര്‍ക്കൊപ്പം.
പ്രധാനമന്ത്രിയായ ശേഷം ഇത് നാലാം തവണയാണ് അദ്ദേഹം സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കുന്നത്.
കശ്മിരിലെ ബന്ദിപ്പോര ജില്ലയിലെ പാക് അതിര്‍ത്തിയോടു ചേര്‍ന്ന ഗുരേസ് മേഖലയിലെത്തിയ അദ്ദേഹം ഏതാണ്ട് രണ്ടര മണിക്കൂറോളം സൈനികര്‍ക്കൊപ്പം ചെലവഴിച്ചു.
തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ആഘോഷം ചെലവഴിച്ചതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
ആശംസകള്‍ നേര്‍ന്നും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും അദ്ദേഹം സൈനികര്‍ക്കൊപ്പം ഒരാളായി മാറി. ഏത് പ്രതികൂല കാലാവസ്ഥയിലും മനസാന്നിധ്യം കൈവെടിയാതെ രാജ്യസുരക്ഷക്കായി നിലകൊള്ളുന്ന ജവാന്മാരുടെ നടപടി ത്യാഗമെന്നും അദ്ദേഹം വ്യക്തമാക്കി.
മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി ഉറ്റവരെ തനിച്ചാക്കി അതിര്‍ത്തിയില്‍ നിലകൊള്ളുന്ന ജവാന്മാരുടേത് വലിയ ത്യാഗമാണ്.
ഇത് അവരുടെ ധൈര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവാണെന്നും അദ്ദേഹം സൈനിക ക്യാംപിലെ സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."