സെക്രട്ടേറിയറ്റ് സ്തംഭിപ്പിച്ച് ജീവനക്കാരുടെ പ്രതിഷേധ പ്രകടനം
തിരുവനന്തപുരം: ജോലിസമയത്ത് ഓണാഘോഷംപോലും നടത്തരുതെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് പഴങ്കഥയാക്കി. മുഖ്യമന്ത്രിയുടെ ഉത്തരവിന് വിരുദ്ധമായി ഭരണാനുകൂല സംഘടനയിലെ അംഗങ്ങള്‍ ഇന്നലെ പ്രതിഷേധിച്ചപ്പോള്‍ സെക്രട്ടേറിയേറ്റ് സ്തംഭിച്ചു.
സെക്രട്ടേറിയറ്റ് ഹൗസിങ് സൊസൈറ്റി കോണ്‍ഗ്രസ് നേതാക്കള്‍ കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച് സൊസൈറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നതിനായാണ് ഭരണാനുകൂല സംഘടനയിലെ അംഗങ്ങള്‍ ജോലി ബഹിഷ്‌കരിച്ചത്. സഹകരണ മുന്നണിയുടെ നേതൃത്വത്തില്‍ രാവിലെ 11.30നു ശേഷമാണ് മാര്‍ച്ച് ആരംഭിച്ചത്.
സെക്രട്ടേറിയറ്റിലെത്തി ഹാജര്‍ രേഖപ്പെടുത്തിയതിനു ശേഷമാണ് ജീവനക്കാര്‍ പ്രതിഷേധിക്കാനായി എത്തിയത്. മാര്‍ച്ചും ഉദ്ഘാടനച്ചടങ്ങും പ്രസംഗവുമൊക്കെ കഴിഞ്ഞതിനു ശേഷമാണ് ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്.
സമരപരിപാടികളെല്ലാം കഴിഞ്ഞപ്പോള്‍ ഉച്ചയൂണിനുള്ള സമയവുമായി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെയാണ് ജോലിസമയത്ത് ഓണാഘോഷംപോലും നടത്തരുതെന്ന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറക്കിയത്. ഈ ഉത്തരവ് അന്ന് വന്‍ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."